palakkad local

ആശുപത്രിയില്‍ പരിശോധനയ്ക്കിടെ യുവാവ് പോലിസുകാരനെ ആക്രമിച്ചു

മണ്ണാര്‍ക്കാട്: സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയ യുവാവ് വൈദ്യ പരിശോധനയ്ക്കിടെ പോലിസുകാരനെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ കല്ലടിക്കോട് സ്‌റ്റേഷനിലെ സിപിഒ അന്‍വര്‍ സാദത്തിനെ (46) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ബിയാസ് ഫാറൂഖിനെ (32) പോലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി തച്ചമ്പാറയില്‍ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് പോലിസുകാരനെ ആക്രമിച്ചത്. അന്‍വര്‍സാദത്തിന്റെ താടിയെല്ലിനാണ് പരിക്ക്.
Next Story

RELATED STORIES

Share it