ആശുപത്രിയില്‍ നിന്ന് യുവതിയുടെ പണവും എടിഎം കാര്‍ഡും കവര്‍ന്നു

കാസര്‍കോട്: നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും മോഷണം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പിതാവിനു കൂട്ടിനെത്തിയ യുവതിയുടെ 12,000 രൂപയും എടിഎം കാര്‍ഡും അടങ്ങുന്ന ബാഗ് കവര്‍ന്നു.
വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി സിസിടിവി കാമറ പരിശോധിച്ചതില്‍ സംശയാസ്പദമായ നിലയില്‍ ഒരു യുവാവ് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിനെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. മുമ്പും ഈ ആശുപത്രിയില്‍ മോഷണം നടന്നിരുന്നു.
Next Story

RELATED STORIES

Share it