ആശുപത്രിക്കിടക്കയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി വിദ്യാര്‍ഥികള്‍
BY Sumeera SMR20 Dec 2015 5:54 AM GMT
Sumeera SMR20 Dec 2015 5:54 AM GMT
ചാവക്കാട്: താലൂക്ക് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന കുട്ടികള്ക്കരികിലേക്കു സാന്ത്വന സ്പര്‍ശവുമായി മണത്തല ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍.
താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന പതിനഞ്ചോളം കുട്ടികള്ക്കരികിലേക്കാണു ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സമ്മാനപ്പൊതികളുമായുള്ള വിദ്യാര്‍ഥികളുടെ സന്ദര്‍ശനം. സ്കൂളില്‍ ആഘോഷം ചുരുക്കിയാണ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ കാരുണ്യത്തിന്റെ സ്പര്‍ശവുമായി വിദ്യാര്‍ഥികളും അമ്മമാരും അധ്യാപകരും ചാവക്കാട് പ്രവാസി ഫോറം അംഗങ്ങളുമെത്തിയത്.
ക്രിസ്മസ് കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കാരള്‍ ഗാനം ആലപിച്ചും ദിനം അവിസ്മരണീയമാക്കി. കുട്ടികള്‍ക്കു സമ്മാനപ്പൊതി നല്കി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ എ മിനിമോള്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി കെ അബ്ദുല്‍കലാം അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വരൂപിച്ച തുക പ്രധാന അധ്യാപിക ഒ കെ സതി സൂപ്രണ്ടിനു കൈമാറി. എ എസ് രാജു, എച്ച്ഐ സി വി അജയ്കുമാര്‍, എ എസ് വിജയന്, ഉണ്ണി ആര്‍ട്സ്, എം മാലതി സംസാരിച്ചു.

Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT