kozhikode local

ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ് മലയോര മേഖല

താമരശ്ശേരി: നിപാ പടര്‍ന്നു പിടിച്ചതോടെ മലയോര മേഖലയിലെ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞു. പുതുപ്പാടിയില്‍ ഡങ്കിപ്പനി ബാധിച്ച യുവതി സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ പ്രദേശത്തെ ജനങ്ങളില്‍ ഭയാശങ്ക വര്‍ധിച്ചിട്ടുണ്ട്. ചെറിയ പനി പോലും വലിയ പേടിയോടെയാണ് പലരും ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. പേരാമ്പ്ര ചെങ്ങരോത്ത് നിപാ വൈറസ് മൂലം മരണങ്ങള്‍ സംഭവിച്ചതോടെ മലേേയാര കുടിയേറ്റ മേഖലയില്‍ വന്‍ തോതിലുള്ള ഭയയപ്പാടിലാണ് നാട്ടുകാര്‍. ദിനേനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത് 1000ഓളം രോഗികളാണ്.
ഇവരെ പരിശോധിക്കാനാവശ്യമായ ഡോക്ടര്‍മാരോ മെഡിക്കല്‍ സംഘങ്ങളോ ഇല്ലാത്തത് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ശരിയായ ചികില്‍സ നല്‍കാന്‍ പോലും ജീവനക്കാര്‍ക്ക് സാധിക്കാതെ പോവുന്നതായി പരാതി ഉയരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ ജനറല്‍ ഒ പി വിഭാഗത്തില്‍ സേവനം ചെയ്യേണ്ട അഞ്ച് ഡോക്ടര്‍മാര്‍ക്ക് പകരം എത്തിയത് രണ്ട് പേര്‍ മാത്രമായിരുന്നു. ഇതുമൂലം പല രോഗികള്‍ക്കും ചികില്‍സ ലഭിക്കാതെ  സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും ആശ്രയിക്കേണ്ടിവന്നു.നിലവില്‍ ഈ ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അടക്കം 15 പേരാണുള്ളത്. എന്നാല്‍ പല ദിവസങ്ങലിലും ഡോക്ടര്‍മാര്‍ മുഴുവന്‍പേരും ആശുപത്രിയില്‍ എത്താറില്ല. ഇത് രോഗികളേയും കൂടെ വരുന്ന ബന്ധുക്കളേയും ഏറെ ദുരിതത്തിലാഴ്ത്തുന്നുണ്ട്.
പാരാമെഡിക്കാല്‍ ജീവനക്കാരുടെ അഭാവവും താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. താമരശ്ശേരി, ബാലുശ്ശേരി താലൂക്കാശുപത്രികള്‍, കോടഞ്ചേരി സിഎച്ചസി, പുതുപ്പാടി പിഎച്ചസി, മങ്ങാട് പിഎച്ച്‌സികളിലും രോഗകളുടെ വന്‍ തിരക്കാണ്. ഇതിനു പുറമെ പൂനൂര്‍, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളിലെ സ്വാകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ രോഗികള്‍ എത്തുന്നതായി അധികൃതര്‍ വ്യക്താമക്കുന്നു. വാട്‌സ് ആപ്പിലൂടെ പനിയെകുറിച്ചുള്ള അതിശയോക്തി കലര്‍ന്നതും അവാസ്്തവവുമായ പ്രചാരണങ്ങളാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it