ആശാറാം ബാപ്പു കേസ്: നാള്‍വഴികള്‍

2013 ആഗസ്ത് 15: ആശ്രമത്തില്‍ മാതാപിതാക്കളോടൊപ്പം ചികില്‍സയ്‌ക്കെത്തിയ ദലിത് പെണ്‍കുട്ടിയെ ആശാറാം ബാപ്പു ബലാല്‍സംഗം ചെയ്തു
2013 ആഗസ്ത് 20: ബലാല്‍സംഗ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഡല്‍ഹി പോലിസില്‍ പരാതി നല്‍കി. പരാതിയില്‍ ആശാറാം ബാപ്പു തന്നെ ലൈഗിംക ചൂഷണത്തിനിരയാക്കിയതായി പെണ്‍കുട്ടി ആരോപിക്കുന്നു. കേസ് പിന്നീട് ജോധ്പൂര്‍ പോലിസിന് കൈമാറി
2013 ആഗസ്ത് 23: ആശാറാം ബാപ്പുവിന്റെ അനുയായികള്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലെ പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നു.
2013 ആഗസ്ത് 31: കേസുമായി ബന്ധപ്പെട്ട് ആശാറാം ബാപ്പു ഇന്‍ഡോറിന്‍ വച്ച് അറസ്റ്റിലാവുന്നു. തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ അനുയായികള്‍ വ്യാപക അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നു.
2013 സപ്തംബര്‍ 2: ആശാറാം ബാപ്പുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നു.
2013 നവംബര്‍ 6: ആശാറാം ബാപ്പുവിനെതിരായും നാല് അനുയായികള്‍ക്കെതിരായുമുള്ള കുറ്റപത്രം ജോധ്പൂര്‍ പോലിസ് സമര്‍പ്പിച്ചു.
2013 നവംബര്‍ 8: രാജസ്ഥാന്‍ ഹൈക്കോടതി കേസിലെ വിചാരണ ആരംഭിക്കാന്‍ ഉത്തരവിട്ടു. എത്രയും പെട്ടെന്ന് കേസിലെ വിചാരണ പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടു.
2014 ഫെബ്രുവരി 7: ആശാറാം ബാപ്പുവിനെതിരായ കേസ് ജോധ്പൂര്‍ കോടതി പരിഗണിച്ചു.
2014 മെയ് 23: ആശാറാം ബാപ്പുവിന്റെ പ്രധാന സഹായിയും കേസിലെ മുഖ്യ സാക്ഷിയുമായ അമൃത് പ്രജാപതിക്ക് വെടിയേറ്റു. ജൂണ്‍ 10ന് അദ്ദേഹം അക്രമിക്കപ്പെട്ട് പരിക്കേല്‍ക്കുകയും ചെയ്തു.
2014 ആഗസ്ത് 19: സുപ്രിംകോടതി ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ നിരസിച്ചു.
2015 ജനുവരി 1: സുപ്രിംകോടതി നിര്‍ദേശപ്രകാരം എയിംസിലെ ഏഴംഗ സംഘം ആശാറാം ബാപ്പുവിനെ മെഡിക്കല്‍ പരിശോധന നടത്തി.
2015 ഫെബ്രുവരി: കേസിലെ സാക്ഷികളിലൊരാളായ രാഹുല്‍ കെ സച്ചാന്‍ കോടതിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു.
2015 മെയ് 14: 2001നും 2005നും ഇടയില്‍ ആശാറാം ബാപ്പുവിന്റെ സഹായിയായിരുന്ന മഹേന്ദ്ര ചൗള, പാനിപത്തിലുള്ള വീട്ടില്‍ വെടിയേറ്റ് മരിച്ചു.
2015 ജൂലൈ 8: സാക്ഷിയായ സുധ പതക് ആശാറാമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവില്ലെന്ന് മൊഴിനല്‍കി
2015 ജൂണ്‍ 10: ആശാറാം ബാപ്പുവിനെതിരേ ജോധ്പൂര്‍ കേസിലെ സാക്ഷിയായ ക്രിപാല്‍ സിങിന് ഷാജഹാന്‍പൂരില്‍ വച്ച് വെടിയേറ്റു, ഒരു ദിവസം കഴിഞ്ഞ് മരിച്ചു.
2018 ഏപ്രില്‍ 7: കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കി വിധിപറയാനായി മാറ്റി.
2018 ഏപ്രില്‍ 25: വിചാരണക്കോടതിയില്‍ 77കാരനായ ആശാറാം ബാപ്പുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി.
ജോധ്പൂര്‍ സെന്‍ട്രല്‍ ജെയിലില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി മധുസൂദന്‍ ശര്‍മയാണ് വിധിപറഞ്ഞത്.
Next Story

RELATED STORIES

Share it