ആശയറ്റവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി ഷിഫ അല്‍ ജസീറ

കോഴിക്കോട്: ഗള്‍ഫിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെയും സാരഥി ഡോ. കെ ടി റബീഉള്ളയുടെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 11 ലക്ഷത്തിന്റെ സഹായം വിതരണം ചെയ്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ പൊന്നാനി ചമ്രവട്ടം അഴീക്കല്‍ സ്വദേശിനി വിജിത നൗഖ, ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശിഖ, മാറഞ്ചേരി മുക്കാല മുക്കണ്ടത്ത് മുഹമ്മദിന്റെ മകള്‍ റംസീന എന്നീ വിദ്യാര്‍ഥിനികള്‍ക്കും സോഫ്റ്റ് ബോള്‍ താരമായ മലപ്പുറം പുക്കിപറമ്പ് വാളക്കുളം സ്വദേശി പിലാക്കടവത്ത് ആയിഷ, പ്ലാസ്റ്റിക് ഷീറ്റും പ്ലൈവുഡിന്റെ ഭിത്തിയും കൊണ്ടുണ്ടാക്കിയ ഒറ്റമുറിവീട്ടില്‍ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമായി ആരും തുണയില്ലാതെ ഫോര്‍ട്ട് കൊച്ചിയിലെ സാന്തോം കോളനിയില്‍ വാലുമ്മേല്‍ കനാലിനോട് ചേര്‍ന്നുള്ള പുറമ്പോക്കില്‍ കഴിയുന്ന ബിന്ദു, അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ തില്ലങ്കേരിയില്‍ കഴിയുന്നറഈസ് എന്നിവര്‍ക്കാണ് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സഹായം നല്‍കിയത്. പെരുമ്പാവൂരിലെ ജിഷയുടെ മാതാവിന് അഞ്ച് സെന്റ് സ്ഥലവും മൂന്ന് ലക്ഷം രൂപയും നല്‍കുമെന്നും അറിയിച്ചു.
ഉപദേശക സമിതി ചെയര്‍മാന്‍മാരായ കെ പി മുഹമ്മദ്കുട്ടി(സൗദി അറേബ്യ), ഇ എം നജീബ്(ഒമാന്‍), സി ഇഒ അഷറഫ് വേങ്ങാട്ട്(റിയാദ്), മുഹമ്മദ് ഷാക്കീര്‍, ഇ സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it