ആശങ്ക ഉണര്‍ത്തി ആധാര്‍ നടപ്പാകുമ്പോള്‍

ആശങ്ക ഉണര്‍ത്തി ആധാര്‍ നടപ്പാകുമ്പോള്‍
X
aadhaar
ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കും ശേഷം ആധാര്‍ ബില്ല് യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നു. ബില്ല് പരിഗണിക്കവെ രാജ്യസഭ പാസാക്കിയ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും സബസിഡി ആനുകൂല്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കരുതെന്നുമുളള ഭേദഗതികള്‍ തളളിയാണ് ലോകസഭ ബില്ല് പാസാക്കിയത്. ആധാറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച ബയോ മെട്രിക് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുളള കടന്നു കയറ്റമാകുമെന്ന പ്രതിപക്ഷ കക്ഷികളുടെയും വിവരാവകാശ,മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആശങ്കകള്‍ക്ക് അടിവരയിടുന്നതായിരുന്നു ലോക്‌സഭയില്‍ തത്സംബന്ധമായി നടന്ന ചര്‍ച്ച. വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കൈമാറേണ്ടി വന്നേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റെില്‍ സമ്മതിക്കുമ്പോള്‍ അതും രാജ്യത്തെ പൗരന്‍മാരിലൊരു വിഭാഗം രാഷ്ട്രസുരക്ഷക്കു ഭീഷണിയാണെന്നു വാദിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ രാജ്യത്തെ മുസലിം ന്യൂനപക്ഷത്തിന്റെയും ദലിതുകളുടെയും സ്വകാര്യ വിവരങ്ങള്‍ നിരീക്ഷിക്കപ്പെടുകയും അതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന നാളുകള്‍ വിദൂരമല്ലെന്നു വേണം കരുതാന്‍.
Next Story

RELATED STORIES

Share it