kozhikode local

ആശങ്കയകറ്റണം: എസ്ഡിപിഐ

പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ പനി ബാധിച്ച് മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ എസ്ഡിപിഐ ദു:ഖം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും  ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും ഉടന്‍  കൈക്കൊള്ളണമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എസ്ഡിപിഐ  ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി ആവശ്യപ്പെട്ടു. മരിച്ചവരുടെ വീടുകള്‍ മുസ്തഫ പാലേരി, ഇസ്മായില്‍ കമ്മന, അസീസ് പന്തിരിക്കര, ജലീല്‍ സഖാഫി, കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it