Flash News

ആശങ്കകള്‍ക്കിടെ യു.എസ് സെനറ്റ് സൈബര്‍ സുരക്ഷാ ബില്‍ പാസാക്കി

ആശങ്കകള്‍ക്കിടെ യു.എസ് സെനറ്റ് സൈബര്‍ സുരക്ഷാ ബില്‍ പാസാക്കി
X

cisanewവാഷിങ്ടണ്‍ : സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്കിടെ യുഎസ് സെനറ്റ് സൈബര്‍ സുരക്ഷാ ബില്‍ പാസാക്കി. 21 നെതിരെ 74 വോട്ടിനാണ് സൈബര്‍ സെക്യൂരിറ്റി ഇന്‍ഫമേഷന്‍ ഷേറിങ് ആക്ട് എന്ന ബില്‍ പാസായത്.


സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ ശക്തമായ വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ടെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുമ്പോള്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയെ വലിയ തോതില്‍ അപകടപ്പെടുത്തുന്ന സാഹചര്യമാണുണ്ടാവുക എന്നാണ് എതിര്‍ക്കുന്നവര്‍ കരുതുന്നത്. ആപ്പിള്‍, യെല്‍പ് തുടങ്ങിയ കമ്പനികള്‍ ബില്ലിലെ വ്യവസ്ഥകളില്‍ ആശങ്കയുള്ളവരാണ്. ദേശീയ സുരക്ഷാ ഏജന്‍സിയ്ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തിപരമായ വിവരങ്ങളിലേക്ക്് കടന്നുകയറാന്‍ നിയമം അനുമതി നല്‍കുമെന്നാണ് പ്രധാന ആശങ്ക.
Next Story

RELATED STORIES

Share it