ആശംസാ കാര്‍ഡ് വിതരണം ചെയ്തില്ല; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹാജിപൂര്‍ (ബിഹാര്‍): കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കയച്ച പുതുവല്‍സരാശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യാത്തതിനെത്തുടര്‍ന്ന് മൂന്ന് പോസ്റ്റല്‍ ജീവനക്കാരെ സസ്‌പെ ന്‍ഡ് ചെയ്തു.
ഹാജിപൂര്‍ പോസ്റ്റ്മാസ്റ്ററും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. മന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ ഹാജിപൂരിലെ എല്‍ജെപി പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണു നടപടി.
മന്ത്രി അയച്ച ആശംസാ കാ ര്‍ഡുകള്‍ ജില്ലാ ബാര്‍ കൗണ്‍സി ല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയി ല്‍ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ കുറ്റക്കാരായ മൂന്ന് ജീവനക്കാരെ സസ്‌പെ ന്‍ഡ് ചെയ്യാന്‍ പോസ്റ്റല്‍ സൂപ്രണ്ട് ഉമേഷ് ചാന്ദ് പ്രസാദ് ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it