Flash News

ആവേശ ജയത്തോടെ ബ്രസീലും സ്‌പെയിനും പ്രീ ക്വാര്‍ട്ടറില്‍

ആവേശ ജയത്തോടെ ബ്രസീലും സ്‌പെയിനും പ്രീ ക്വാര്‍ട്ടറില്‍
X

കൊച്ചി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ അവസാന മല്‍സരം ബ്രസീലും സ്‌പെയിനും ജയത്തോടെ ഗംഭീരമാക്കി. നിര്‍ണായക മല്‍സരത്തില്‍ ഉത്തര കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്. ബ്രസീല്‍ നൈജറെയും മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു.
കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ മുഹമ്മദ് മഖ്‌ലിസ്(4), സീസര്‍ ഗില്‍ബെര്‍ട്ട് എന്നിവരാണ് സ്‌പെയിനുവേണ്ടി ലക്ഷ്യം കണ്ടെത്തിയത്.

മഞ്ഞപ്പട ചിറകടിച്ച് വിജയച്ചിറകില്‍ പ്രീ ക്വാര്‍ട്ടറിലേക്ക്

ബ്രസീല്‍ 2- നൈജര്‍ 0

മഡ്ഗാവ്: മഞ്ഞപ്പടയാളികളുടെ കാല്‍പന്ത് പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിലും ബ്രസീലിന് ജയം.  നൈജറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് ഡിയിലെ എല്ലാ മല്‍സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബ്രസീല്‍ ലക്ഷ്യം കണ്ടു. ആദ്യ രണ്ട് മല്‍സരങ്ങളിലും ബ്രസീലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ലിങ്കണാണ് ഇത്തവണയും ബ്രസീലിന്റെ അക്കൗണ്ട് തുറന്നത്. നൈജര്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കാലിലേക്ക് ലഭിച്ച പന്തിനെ ലക്ഷ്യം പിഴക്കാതെ ലിങ്കണ്‍ വലയിലാക്കുകയായിരുന്നു. പൗലീഞ്ഞോയുടെ അസിസ്റ്റിലായിരുന്നു ലിങ്കണിന്റെ ഗോള്‍ നേട്ടം. ആദ്യ ഗോള്‍ പിറന്നതോടെ കളിക്കളത്തില്‍ ഇരമ്പിയടിച്ച ബ്രസീല്‍ താരങ്ങള്‍ ഒന്നാം പകുതിയില്‍ 11 തവണയാണ് ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടെടുത്ത്. ആദ്യ പകുതിയില്‍ 63 ശതമാനം സമയത്തും പന്ത് കൈയടക്കിവെച്ച ബ്രസീലിന്റെ സാംബ താളം നിറഞ്ഞ മുന്നേറ്റം 34ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ലഭിച്ച ഫ്രീ കിക്കിനെ മിന്നല്‍ ഷോട്ടിലൂടെ വലയിലാക്കി ബ്രണ്ണറാണ് ബ്രസീലിന്റെ ലീഡുയര്‍ത്തിയത്. ഒന്നാം പകുതി പിരിയുമ്പോള്‍ രണ്ട് ഗോളിന്റെ ആധിപത്യത്തോടെയാണ് ബ്രസീല്‍ മൈതാനം പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രതിരോധം നൈജര്‍ കാഴ്ചവെച്ചതോടെ ബ്രസീലിന് ഗോള്‍ പട്ടിക വീണ്ടും ഉയര്‍ത്താനായില്ല. രണ്ടാം പകുതിയില്‍ ഒരു തവണ പോലും ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടെടുക്കാന്‍ അനുവദിക്കാതെ ബ്രസീല്‍ നിരയെ നൈജര്‍ തടുത്തിട്ടെങ്കിലും ആദ്യ പകുതിയില്‍ പിറന്ന രണ്ട് ഗോളിന്റെ കരുത്തില്‍ ബ്രസീല്‍ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. അതേ സമയം മൂന്ന് മല്‍സരങ്ങളില്‍ ഒരു മല്‍സരം മാത്രം വിജയിച്ച നൈജര്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി
Next Story

RELATED STORIES

Share it