kannur local

ആവേശമായി സീ കയാക്കിങ്

കണ്ണൂര്‍: സാഹസിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നാളെ ധര്‍മടം ഡിടിപിസി സെന്ററില്‍നിന്ന് ആരംഭിക്കുന്ന കയാക്കിങിന്റെ ഭാഗമായി ഇന്നലെ പയ്യാമ്പലം മുതല്‍ ധര്‍മടം വരെ സീ കയാക്കിങ് നടത്തി. രാവിലെ ഏഴിന് പയ്യാമ്പലം ബീച്ചില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് മൂന്നിന് ധര്‍മടത്ത് സമാപിച്ചു. 14 കയാക്കുകള്‍ (ഫൈബര്‍ തോണി) പങ്കെടുത്തു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ലൈഫ് ഗാര്‍ഡ് ചാള്‍സണ്‍ തുടങ്ങിയവര്‍ തുഴഞ്ഞു. നാളെ ആരംഭിക്കുന്ന കയാക്കിങില്‍  പൊതുജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പങ്കെടുക്കാം.  വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 0497-2706336, 8330886699 നമ്പറുകളില്‍ ബന്ധപ്പെടുക.
Next Story

RELATED STORIES

Share it