Flash News

ആവേശപ്പോരില്‍ മാലിയെ പരാഗ്വെ വീഴ്ത്തി

ആവേശപ്പോരില്‍ മാലിയെ പരാഗ്വെ വീഴ്ത്തി
X

മുംബൈ: അണ്ടര്‍ 17 ലോകകപ്പിലെ ആവേശപ്പോരില്‍ മാലിയെ പരാഗ്വെ വീഴ്ത്തി. മാലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാഗ്വെ മുട്ടുകുത്തിച്ചത്. ഒന്നാം പകുതിയില്‍ ഇരു കൂട്ടരും 2-2  തുല്യത പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ പരാഗ്വെ കളി കൈക്കലാക്കുകയായിരുന്നു.
12ാം മിനിറ്റില്‍ അന്റോണിയോ ഗലിയാനോയിലൂടെ പരാഗ്വെ അക്കൗണ്ട് തുറന്നപ്പോള്‍ 17ാം മിനിറ്റില്‍ സാഞ്ചസ് ലീഡുയര്‍ത്തി. എന്നാല്‍ 20ാം മിനിറ്റില്‍ ഡ്രെയിമും 34ാം മിനിറ്റില്‍ ലാസന്നയും മാലിയ്ക്കായി ഗോള്‍ നേടിയതോടെ ഒന്നാം പകുതിയില്‍ 2-2 സമനിലയോടെയാണ് ഇരു ടീമുകളും കളി പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 55ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ റോഡ്രിഗസാണ് പാരാഗ്വെയുടെ വിജയ ഗോള്‍ നേടിയത്. പെനല്‍റ്റിയിലൂടെയാണ് പരാഗ്വെയുടെ വിജയ ഗോള്‍ പിറന്നത്. ജയത്തോടെ പരാഗ്വെ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി.
Next Story

RELATED STORIES

Share it