ആവശ്യപ്പെട്ടാല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് വ്യക്തമാക്കി ഡിജി പി ടി പി സെന്‍കുമാറിന്റെ സര്‍ക്കുലര്‍.
ഡ്രൈവിങ് ലൈസന്‍സ് നിയമപ്രകാരം എവിടെയങ്കിലും സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലോ പിടിച്ചെടുക്കപ്പെട്ട സാഹചര്യത്തിലോ മാത്രമേ ഇതില്‍ ഇളവുള്ളൂവെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതുനിരത്തില്‍ വാഹനമോടിക്കുമ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനപരിശോധനയില്‍ ആവശ്യപ്പെടാവുന്ന രേഖകള്‍ സംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാഹനപരിശോധനയില്‍ ചില ഉദ്യോഗസ്ഥര്‍ നിയമ പിന്‍ബലമില്ലാത്ത രേഖകള്‍ ആവശ്യപ്പെടുന്നത് നിമിത്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കുന്നതെന്നും ഡിജിപി പറയുന്നു. 1988ലെ മോട്ടോര്‍ വാഹനനിയമം 130(1)ാം വകുപ്പ് പ്രകാരം പൊതുനിരത്തിലുള്ള ഒരു മോട്ടോര്‍ വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ ലൈസന്‍സിന്റെ അസ്സല്‍രേഖ യൂനിഫോറം ധരിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നതനുസരിച്ച് പരിശോധനയ്ക്ക് ഹാജരാക്കണം.
എന്നാല്‍, ഡ്രൈവിങ് ലൈസന്‍സ് നിയമപ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥനോ അധികാരസ്ഥാനത്തിനോ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിലും നിയമപ്രകാരം ഉത്തവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുത്ത സാഹര്യത്തിലും പ്രസ്തുത ഉദ്യോഗസ്ഥന്‍ നല്‍കിയ രസീതിന്റെ അസ്സല്‍ ലൈസന്‍സിന് പകരം ഹാജരാക്കേണ്ടതും പിന്നീട് നിശ്ചിതസമയപരിധിക്കുള്ളില്‍ ആവശ്യം ഉന്നയിച്ച് പോലിസ് ഉദ്യോഗസ്ഥന്‍ മുമ്പാകെ അസ്സല്‍ ഹാജരാക്കേണ്ടതുമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Next Story

RELATED STORIES

Share it