malappuram local

ആവശ്യത്തിന് ബസ് സര്‍വീസില്ല : യാത്രാദുരിതം തീരാതെ മൊടവണ്ണ നിവാസികള്‍



നിലമ്പൂര്‍: യാത്രാ ദുരിതത്തിന് പരിഹാരമാവാതെ ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ നിവാസികള്‍. പൊതുമരാമത്ത് വകുപ്പ് 5.5 കോടിരൂപ ചിലവില്‍ ഒരുവര്‍ഷം മുമ്പ് റോഡ് നിര്‍മിച്ചിരുന്നു. തുടര്‍ന്ന് ബസ്സിനായുള്ള നാട്ടുകാരുടെ മുറവിളിക്കൊടുവില്‍ ഒരുമാസം മുമ്പ് മിനി ബസ് സര്‍വീസും തുടങ്ങി. എന്നാല്‍, അകമ്പാടം ഭാഗത്തുനിന്നു രാവിലെ 7.30നും 9നും എടവണ്ണവഴി മണ്ണൂപ്പാടത്തെത്തുന്ന സര്‍വീസുകള്‍ മാത്രമാണുള്ളത്. നിലമ്പൂരില്‍ നിന്നു ഒരു സര്‍വീസ് മാത്രമാണ് മൊടവണ്ണ വഴി അകമ്പാടത്തേക്കുള്ളത്. ഇത് വൈകുന്നേരവുമാണ്. മണ്ണൂപ്പാടം കുന്നത്തുചാല്‍, തണ്ണീരാംചാല്‍, മൊടവണ്ണ, പൈങ്ങാക്കോട്, പണപ്പൊയില്‍, വേട്ടേക്കോട് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡാണിത്. ഒരുദിവസം കുറഞ്ഞത് നിലമ്പൂരില്‍ നിന്നു മൊടവണ്ണവഴി അകമ്പാടത്തേക്കും തിരിച്ചുമായി 10 സര്‍വീസെങ്കിലും അനിവാര്യമാണ്. പൈങ്ങാക്കോട്, മൊടവണ്ണ, പണപ്പൊയില്‍ ഭാഗങ്ങളിലെ ജനങ്ങള്‍ എളുപ്പത്തില്‍ നിലമ്പൂരിലെത്താന്‍ ചാലിയാര്‍ പുഴയുടെ മൊടവണ്ണ കടവിലെ തോണിയെയാണ് ആശ്രയിച്ചിരുന്നത്. ഒരുമാസം മുമ്പ് അറ്റകുറ്റപ്പണിക്കായി തോണിയും കൊണ്ടുപോയതോടെ മൊടവണ്ണയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിലമ്പൂര്‍ അങ്ങാടിയില്‍ എത്താവുന്ന സ്ഥാനത്ത് ഇപ്പോള്‍ മണ്ണൂപ്പാടം ചന്തക്കുന്ന് വഴി 10 കിലോമീറ്ററോളം സഞ്ചരിച്ചു വേണം നിലമ്പൂര്‍ ടൗണിലെത്താന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് മൊടവണ്ണ കടവില്‍ നടപ്പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്ഘാടനങ്ങള്‍ നടന്നിരുന്നു.  എന്നാല്‍, തുടര്‍നടപടികള്‍ ഒന്നുമായിട്ടില്ല
Next Story

RELATED STORIES

Share it