ernakulam local

ആവശ്യത്തിന് പോലിസില്ല; സ്‌റ്റേഷന്‍ പ്രവര്‍ത്തനം ഇഴയുന്നു



കാലടി: പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ജീവനക്കാരുടെ കുറവുമൂലം ഇഴയുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ കാലടി ടൗണില്‍ ഇതുമൂലം പോലിസിനെ നിയോഗിക്കുവാനാവാത്ത അവസ്ഥയാണ്. കോടതി, സ്‌റ്റേഷന്‍, വാറണ്ടുള്‍പ്പടെയുള്ള അറിയിപ്പുകള്‍ എത്തിക്കുക, അപകടങ്ങള്‍, കേസന്വേഷണം എന്നിവയെല്ലാം ആളില്ലാത്തതിനാല്‍ വൈകുന്ന സ്ഥിതിയാണ്. പത്തുപേരുടെ കുറവാണ് ഇപ്പോഴുള്ളതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വിവിധയിടങ്ങൡ ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ ഹോംഗാര്‍ഡുകളെ അനുവദിക്കണമെന്ന് എസ്പി ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മുമ്പിലും പ്രശ്‌നസാധ്യതാ മേഖലകളിലും പോലിസിനെ വിന്യസിക്കണമെന്ന ആവശ്യവും നിറവേറ്റപ്പെടാതെ കിടക്കുന്നു. കഴിഞ്ഞദിവസം എംഎല്‍എ വിൡച്ച യോഗത്തിലും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ ആവശ്യം നിരത്തുകയുണ്ടായി. കൂടാതെ സ്‌റ്റേഷന് ആവശ്യമായ പ്രാഥമീക സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധിയുണ്ടാക്കുന്നു. വകുപ്പ് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it