palakkad local

ആവശ്യത്തിന് ജീവനക്കാരില്ല; പട്ടികജാതി-വര്‍ഗ സൊസൈറ്റികള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

പാലക്കാട്: പട്ടികജാതി- വര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി-വര്‍ഗ സൊസൈറ്റികള്‍ ആര്‍ക്കും വേണ്ടാതെ അടച്ചുപൂട്ടലിന്റെ വക്കില്‍. കൃത്യമായി നടത്തിക്കൊണ്ടുപോകാന്‍ ആളില്ലാത്തതാണ് അടച്ചുപൂട്ടുന്നതിനുള്ള പ്രധാന കാരണം. മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തിലെ ആനമൂളി, കാഞ്ഞിരപ്പുഴയിലെ പൊറ്റശേരി എന്നിവിടങ്ങളിലെല്ലാം ഇത്തരം പട്ടികവര്‍ഗ സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയുടെ ഭരണം കൃത്യമായി നടത്താന്‍ ആളില്ലാതായതും ശമ്പളംപോലും നല്‍കാന്‍ സംഘങ്ങള്‍ക്കോ സഹകരണവകുപ്പിനോ കഴിയാത്തതും സംഘങ്ങള്‍ പൂട്ടുന്നതിനു കാരണമാകുന്നു.
പട്ടികജാതി-വര്‍ഗക്കാര്‍ക്ക് വായ്പ നല്‍കുക, നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാനമായും ഈ സൊസൈറ്റികള്‍ ചെയ്യുന്നത്. ഇത്തരം സൊസൈറ്റികളില്‍നിന്നും വായ്പയെടുത്ത് പിന്നീട് തിരിച്ചടയ്ക്കാതിരിക്കുന്നതും പതിവായിരുന്നു. ഇതു സംഘങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയേയും ബാധിച്ചു.
ഇതേക്കുറിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചെങ്കിലും നടപടികളുണ്ടായില്ല. കൂട്ടത്തോടെ പൂട്ടിയ മിക്ക ഓഫീസ് കെട്ടിടങ്ങളും ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
ഇവിടത്തെ ഫര്‍ണീച്ചറും മറ്റും മോഷണം പോയതായും പറയുന്നു. സര്‍ക്കാര്‍ എത്രയുംവേഗം ഇത്തരം ഓഫിസുകള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it