Sports

ആഴ്‌സനലിന്റെ വിധിഇന്നറിയാം

ലണ്ടന്‍/ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിലെ വമ്പന്‍ ടീമായ ആഴ്‌സനലിനു നോക്കൗട്ട്‌റൗണ്ടിലെത്താനാവുമോയെന്ന് ഇന്നറിയാം. ഗ്രൂപ്പ് എഫില്‍ ഇന്നു ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കുമായാണ് ഗണ്ണേഴ്‌സ് കൊമ്പുകോര്‍ക്കുന്നത്. ആദ്യ രണ്ടു കളികളിലും തോറ്റതിനാല്‍ ഇന്നു ജയിച്ചെങ്കില്‍ മാത്രമേ ആഴ്‌സനലിന് നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താനാവുകയുള്ളൂ.
ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒളിംപിയാക്കോസ് ഡയനാമോ സെഗ്രബിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ ബാഴ്‌സലോണ ബെയ്റ്റ് ബോറിസോവുമായും ബയേര്‍ ലെവര്‍ക്യുസന്‍ എഎസ് റോമയുമായും  ഗ്രൂപ്പ് ജിയില്‍ ചെല്‍സി ഡയനാമോ കീവുമായും പോര്‍ട്ടോ മക്കാബി ടെല്‍ അവീവുമായും ഗ്രൂപ്പ് എച്ചില്‍ വലന്‍സിയ ഗെന്റുമായും സെനിത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ഒളിംപിക് ലിയോണുമായും ഏറ്റുമുട്ടും.ലീഗിലെ ഫോം തുടരാന്‍ ആഴ്‌സനല്‍ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച ഫോം ഇന്ന് ബയേണ്‍ മ്യൂണിക്കിനെതിരേയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആഴ്‌സനല്‍. മല്‍സരം ഹോംഗ്രൗണ്ടിലാണെന്നത് ആഴ്‌സനലിന്റെ വിജയമോഹങ്ങള്‍ക്കു കരുത്തേകുന്നുണ്ട്.
ഗ്രൂപ്പില്‍ ബയേണില്‍ നിന്നാ വും ആഴ്‌സനലിന് ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടിവരികയെന്നാണ് നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒളിംപിയാക്കോസ്, സെഗ്രബ് എന്നിവരോടേറ്റ അപ്രതീക്ഷിത തോല്‍വികള്‍ ആഴ്‌സനലിനെ സ്തഹബ്ധരാക്കി. നിലവില്‍ ഗ്രൂപ്പില്‍ അവസാനസ്ഥാനത്താണ് അവര്‍. ഇതിനുമുമ്പ് ആറു തവണയാണ് ആഴ്‌സനലും ബയേ ണും നേര്‍ക്കുനേര്‍ വന്ന ത്. മൂന്നു കളികളില്‍ ബയേണ്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയി ല്‍ പിരിഞ്ഞു. ഒരു മല്‍സരത്തില്‍ മാത്രമാണ് ഗണ്ണേഴ്‌സിനു ജയിക്കാനായത്. സസ്‌പെന്‍ഷനെത്തുടര്‍ന്ന് ഒളിംപിയാക്കോസിനെതിരായ കഴിഞ്ഞ കളിയില്‍ പുറത്തിരിക്കേണ്ടിവന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡ് ഇന്ന് ആഴ്‌സനല്‍ നിരയില്‍ തിരിച്ചെത്തും.
അതേസമയം, ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച ബയേണ്‍ മൂന്നാം ജയത്തോടെ പ്രീക്വാര്‍ട്ടറിന് തൊട്ടരികിലെത്താനായിരിക്കും ശ്രമിക്കുക. പരിക്കേറ്റ പ്ലേമേക്കര്‍ മരിയോ ഗോട്‌സെയുടെ സേവനം ഇന്നു ബയേണിനു ലഭിക്കില്ല.രണ്ടാം ജയത്തിന് ബാഴ്‌സലോണബയേര്‍ ലെവര്‍ക്യുസനെതിരേ കഴിഞ്ഞ മല്‍സരത്തില്‍ ജയം പൊരുതിനേടിയ ബാഴ്‌സ ഇത് തുടരാനുറച്ചാവും ഇന്ന് ബോറിസോവിന്റെ ഗ്രൗണ്ടിലിറങ്ങുക. പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തതായിരുന്നില്ല. ആദ്യ മല്‍സരത്തില്‍ റോമയുമായി 1-1ന്റെ സമനില വഴങ്ങേണ്ടിവന്ന ബാഴ്‌സ കഴിഞ്ഞ കളിയില്‍ ലെവര്‍ക്യുസനെതിരേ കഷ്ടിച്ചു ജയം നേടുകയായിരുന്നു.
മെസ്സിയില്ലാതെ തന്നെ സ്പാനിഷ് ലീഗില്‍ ശനിയാഴ്ച നടന്ന കളിയില്‍ റയോ വല്ലെക്കാനോയെ 5-2ന് തകര്‍ക്കാനായത് ബാഴ്‌സയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ഈ കളിയില്‍ നാലു ഗോളുമായി കസറിയിരുന്നു.
Next Story

RELATED STORIES

Share it