ആഴക്കടലില്‍ കുടുങ്ങിയ നാല് ബോട്ടുകള്‍ അഴീക്കലില്‍

കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റില്‍പെട്ട് ദിശ തെറ്റി നടുക്കടലില്‍ കുടുങ്ങിയ നാലു ബോട്ടുകള്‍ അഴീക്കല്‍ തീരത്തടുത്തു. ശനിയാഴ്ച രാത്രി രണ്ടു ബോട്ടുകളും ഇന്നലെ പുലര്‍ച്ചെയും വൈകീട്ടുമായി ഓരോ ബോട്ടുമാണ് അഴീക്കല്‍ തുറമുഖത്ത് എത്തിയത്. 36 മല്‍സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. കൊച്ചിയില്‍ നിന്ന് ഒമ്പതുവീതം തൊഴിലാളികളുമായി പുറപ്പെട്ട വിന്നരാശി, കിങ് ഫിഷര്‍ എന്നീ ബോട്ടുകള്‍ ശനിയാഴ്ച രാത്രി വൈകിയാണു തീരത്തടുത്തത്. ഇരു ബോട്ടുകളിലെയും ജീവനക്കാര്‍ രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ പുലര്‍ച്ചെ എടത്വാമര എന്ന പേരുള്ള ബോട്ടാണ് അഴീക്കലിലെത്തിയത്. കഴിഞ്ഞ 28ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ടതായിരുന്നു. കന്യാകുമാരി, കുളച്ചല്‍ സ്വദേശികളായ എട്ടുപേരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് 4.30ഓടെ മൗണ്ട്‌സീന എന്ന ബോട്ടും അഴീക്കലില്‍ അടുത്തു. ചുഴലിക്കാറ്റില്‍ ദിശതെറ്റി മംഗലാപുരം ഭാഗത്തെത്തിയ ഈ ബോട്ട് 19 മണിക്കൂര്‍ നടുക്കടലില്‍ ചുറ്റിക്കറങ്ങി കടല്‍ ശാന്തമായ ശേഷമാണ് തീരത്തടുത്തതെന്നു തൊഴിലാളികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it