kannur local

ആഴം വീണ്ടും കൂട്ടി; ഇരിട്ടി പാലം പൈലിങ് മഴയ്്ക്കു മുമ്പ് പൂര്‍ത്തിയാവില്ല

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ ഭാഗമായി ഇരിട്ടിയില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ ഡിസൈനിങില്‍ വീണ്ടും മാറ്റംവരുത്തി. കരാര്‍ കാലാവധി തീരാന്‍ ആറുമാസം പോലുമില്ലെന്നിരിക്കെ പാലത്തിന്റെ പൈലിങ് പോലും പൂര്‍ത്തിയാവില്ല. പൈലിങിന്റെ ആഴം രണ്ട് മീറ്ററില്‍ നിന്നു മൂന്ന് മീറ്ററാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതോടെ മഴയ്ക്ക് മുമ്പ് പൈലിങ് പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കഴിഞ്ഞ കാലവര്‍ഷത്തില്‍ പൈലിങ് ഒഴുകിപ്പോയതിനെ തുടര്‍ന്നാണ് പാലം നിര്‍മാണം പ്രതിസന്ധയിലായത്. പാലത്തിനായി പുഴയില്‍ നിര്‍മിക്കേണ്ട രണ്ടു തൂണുകളെ സംബന്ധിച്ച് സാങ്കേതിക വിദഗ്ധര്‍ക്കിടയിലുണ്ടായ വ്യത്യസ്ത അഭിപ്രായങ്ങളാണ് പൈലിങിനെ ബാധിച്ചത്. പാലം നിര്‍മാണ വിദ്ഗദരായ ആര്‍ കെ റെയ്‌ന, നൈനാന്‍ കുര്യന്‍ ഉള്‍പ്പെടെ നിരവധി പേരാണ് പൈലിങ് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയത്. നേരത്തേ നാല് പൈലിങോടെയാണ് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പൈലിങ് ഒഴുകിപ്പോയതിനെ തുടര്‍ന്ന് ആറ് പൈലിങും പാറ കഴിഞ്ഞ് രണ്ട്്് മീറ്ററുമായാണ് നിശ്ചയിച്ചത്. ഇതിനു പിന്നാലെ എട്ട് പൈലിങ് വേണമെന്ന നിര്‍ദേശവും ഉയര്‍ന്നു. പാലം നിനിര്‍മാതക്കളില്‍ ഉണ്ടായ വ്യത്യസ്ത അഭിപ്രായം ഡിസൈനിങിനെ ബാധിച്ചു. അന്തിമമായി ആറു പൈലിങും പാറ കഴിഞ്ഞ് മൂന്നു മീറ്റര്‍ ആഴവുമാണ് നിര്‍ദേശിച്ചിരിക്കു—ത്. തുടക്കത്തില്‍ നാലു പൈലിങും പാറ കഴിഞ്ഞ് 1.20 മീറ്ററുമായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം പൂര്‍ത്തിയാക്കിയ പൈലിങാണ് മലവെള്ള പ്പാച്ചിലില്‍ ഒഴുകിപ്പോയത്. തുടര്‍ന്നാണ് ആറു പൈലിങും  പാറ കഴിഞ്ഞ് രണ്ട് മീറ്ററും നിര്‍ദ്ദേശിച്ചത്. ഇതാണ് ഇപ്പോള്‍ മൂന്നു മീറ്ററാക്കിയത്. രണ്ട്് തൂണുകള്‍ക്കായി പൂര്‍ത്തിയാക്കേണ്ട 12 പൈലിങില്‍ ഒന്നിന്റെ കോണ്‍ക്രീറ്റ് മാത്രമാണ് പൂര്‍ത്തിയായത്. പുഴയുടെ ഇരിട്ടി ടൗണിനോട് ചേര്‍ന്ന ഭാഗത്തെ തുണിന് പാറ വരെ എത്താന്‍ 14 മീറ്ററം പായം പഞ്ചായത്തിന്റെ ഭാഗത്തെ തൂണിന് 11 മീറ്ററുമാണ് പൈലിങ് നടത്തേണ്ടത്. ഇവ പൂര്‍ത്തിയാവണമെങ്കില്‍ മൂന്ന് മാസമെങ്കിലും എടുക്കും. കാലവര്‍ഷം ആരംഭിച്ചാല്‍ പുഴയിലെ കുത്തോഴുക്ക്് പൈലിങിനെ ബാധിക്കും. ഉരുള്‍പൊട്ടല്‍ സാധ്യതയും മലവെള്ളപ്പാച്ചിലും പുഴയുടെ വീതിയും കുത്തനെയുള്ള ആഴവും പരിഗണിച്ചാവും പൈലിങിന്റെ എണ്ണവും ആഴവും വര്‍ധിപ്പിച്ചത്. 23 മീറ്റര്‍ ഉയരത്തില്‍ 144 മീറ്റര്‍ നീളത്തില്‍ നാടപ്പാതയടക്കം 12 മീറ്റര്‍ വീതിയിലാണ് ഇരിട്ടി പുതിയപാലം വരുന്നത്. പഴയപാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ മേല്‍ക്കൂരയും അടിത്തറയും തകര്‍ന്നുവീഴാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. പുതിയ പാലം ഉടന്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഇരിട്ടിയിലേക്കുള്ള യാത്ര പ്രതിന്ധിയിലാവും.
Next Story

RELATED STORIES

Share it