ആള്‍ ദൈവത്തിന്റെഅനുഗ്രഹം തേടി മുന്‍ ഹൈക്കോടതി ജസ്റ്റിസ്

ജെയ്പൂര്‍: ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായ ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വണങ്ങി മുന്‍ ഹൈക്കോടതി ജസ്റ്റിസ്. സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുരേന്ദ്രനാഥ് ഭാര്‍ഗവയാണ് ജോധ്പൂര്‍ കോടതിക്കു പുറത്ത് നിരവധി പേര്‍ നോക്കി നില്‍ക്കെ അനുഗ്രഹം തേടിയത്. ജോധ്പൂരിന് സമീപത്തെ മനായി ഗ്രാമത്തില്‍നിന്നുള്ള കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായതിനു പിന്നാലെ 2013 ആഗസ്ത് 31 മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ആള്‍ദൈവമായ ആശാറാം ബാപ്പു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസ് കേള്‍ക്കുന്ന മൂന്നാമത്തെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ഭാര്‍ഗവ, ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് അനുഗ്രഹം തേടിയത്.
Next Story

RELATED STORIES

Share it