thrissur local

ആള്‍മാറാട്ടം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

തൃപ്രയാര്‍: നാട്ടിക പുത്തന്‍തോടിന് സമീപം ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്കേറ്റ കേസില്‍ ആള്‍മാറാട്ടം നടത്തിയ രണ്ടുപേരെ വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വീട്ടില്‍ വിജിത്ത്, ഊരകം പനംകുളം സ്വദേശി പോട്ടയില്‍ ശിവപ്രസാദ് എന്നിവരെയാണ് എസ്‌ഐ ഇ ആര്‍ ബൈജു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പുത്തന്‍തോടിന് സമീപമുണ്ടായ അപകടത്തില്‍ ബൈക്കിടിച്ച് സുന്ദരന്‍ എന്നയാള്‍ക്ക് പരിക്കേറ്റിരുന്നു. കേസിന്റെ അന്വേഷണത്തിനിടെ സ്‌റ്റേഷനില്‍ ഹാജരായ വിജിത്ത് അപകടസമയത്ത് ബൈക്ക് ഓടിച്ചത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
സംശയത്തെ തുടര്‍ന്ന് പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടം പുറത്താകുന്നത്. വിജിത്തിന്റെ സുഹൃത്തായ ശിവപ്രസാദാണ് അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്നതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം താന്‍ തന്നെ നല്‍കേണ്ടി വരുമെന്ന ഭയം ശിവപ്രസാദിനുണ്ടായിരുന്നു. തുടര്‍ന്ന് ശിവപ്രസാദിന്റെ നിര്‍ദ്ദേശപ്രകാരം ലൈസന്‍സുള്ള വിജിത്ത് സ്‌റ്റേഷനില്‍ ഹാജരാകുകയും ബൈക്കോടിച്ചത് താനാണെന്ന് അവകാശപ്പെടുകയുമായിരുന്നു. സിപിഒമാരായ വിനോഷ്, ജയചന്ദ്രന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it