malappuram local

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദേശീയ പ്രശ്‌നമാവുന്നു: ഹൈദരലി തങ്ങള്‍

പാണക്കാട്: അനുദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്‌നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് ൈഹദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്‌നയും മഖ്‌സൂദും ജുനൈദിന്റെ സഹോദരന്‍ ഖാസിമും പാണക്കാട് നടത്തിയ സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിം- ദലിത് സമുദായങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. രാജസ്ഥാനില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് മൂന്നുപേരാണ്. ലൗ ജിഹാദ് ആരോപിച്ച് 50 വയസുള്ള ആളെ ചുട്ടുകൊന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് ഏതെങ്കിലും സമുദായങ്ങളുടെ പ്രശ്‌നമല്ല, ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. ആ നിലയ്ക്ക് ഇതിനെ പൊതുസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നിയമസഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തു. ഉമര്‍ഖാന്റെ മകള്‍ മെഹ്നയുടെയും സഹോദരന്‍മാരുടെയും വിദ്യാഭാസം ഏറ്റെടുക്കാനുള്ള സന്നദ്ധതയും സംഘത്തിലുണ്ടായിരുന്ന ഉമര്‍ഖാന്റെ സഹോദരന്‍ ജാവേദിനെ തങ്ങള്‍ അറിയിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി,  മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് ഭാരവാഹികളായ സലിം കുരുവമ്പലം, ഉമര്‍ അറക്കല്‍, യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it