Alappuzha local

ആള്‍ക്കൂട്ട കൊലപാതകം: സുപ്രിംകോടതി വിധി മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകരുന്നതെന്ന്

ആലപ്പുഴ: ഗോവധവും പശുക്കടത്തും ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ ആള്‍ക്കൂട്ടമായി എത്തി മുസ്്‌ലിം പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും സംസ്ഥാനങ്ങള്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിച്ച് അടിയന്തരനടപടി സ്വീകരിക്കണമെന്നുള്ള സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ നിസംഗതക്കുള്ള കനത്ത പ്രഹരമാണെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി.
സംസ്ഥാന പ്രസിഡന്റ് പെരുവന്താനം മുഹമ്മദ് ഹനീഫാ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ റിപോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. എ ഖാജാഹുസൈന്‍ നെന്മാറ, കെ എസ് അലി അക്ബര്‍ പട്ടാമ്പി, എം ഹബീബ് റഹ്്മാന്‍, എ കെ അക്ബര്‍, ഇ അബ്ദുല്‍ അസീസ്, എന്‍ സുബൈര്‍, ഷറഫുദീന്‍ കല്ലറുവിള, ശൂരനാട് സൈനുദ്ദീന്‍, വി കെ അബ്ദുര്‍റഹ്്മാന്‍ ചെര്‍പ്പുളശേരി, അബു പാലക്കാടന്‍, ഷാനവാസ് പെരിങ്ങമല, സീനത്ത് ഇസ്മയില്‍, ഒ ഖാലിദ്, ഇ ഷാജഹാന്‍, എ കബീര്‍ഹാജി, നസീര്‍ സീദാര്‍, എസ് മുജീബ് റഹ്മാന്‍, ഷരീഫ് പറങ്കാവിള, മുഹമ്മദ് റാഫി തുടങ്ങിയവര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it