thrissur local

ആള്‍ക്കൂട്ട ആക്രമണത്തിനപ്പുറത്ത് വിശപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തുന്നു: സംവിധായകന്‍ കമല്‍

കൊടുങ്ങല്ലൂര്‍: മധുവിന്റെ കൊലപാതകം ആള്‍ക്കൂട്ട ആക്രമണത്തിനപ്പുറത്ത് വിശപ്പിന്റെ യഥാര്‍ഥ രാഷ്ട്രീയം ഉയര്‍ത്തുന്നുണ്ടെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. വിശക്കുന്നവന്റെ കൈവട്ടുന്ന തരത്തില്‍ നീതി നടപ്പാക്കുന്ന പുതിയൊരു തലമുറ നമുക്ക് മുന്നില്‍ ഉണ്ടാവുന്നത് ആശാസ്യമല്ല.
നാട്ടുനീതി കാടത്തത്തിനും കാട്ടുനീതിക്കും വഴിമാറുകയാണിവിടെ. കാട്ടുനീതിയെന്ന പദം തിരുത്തിയഴുതാനും ഭീതിതമായ നാട്ടുനീതിയെ തിരുത്തിക്കാനും നമുക്കാവേണ്ടതുണ്ട്.
കൊടുങ്ങല്ലൂരില്‍ ആരംഭിക്കുന്ന റീജ്യണല്‍ ഫിലീം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ജനകീയ കൂട്ടായ്മയും ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ് നിര്‍മിച്ച മധുവിന്റെ ശില്‍പവും ഫെസ്റ്റിവല്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു കമല്‍.
തുടര്‍ന്ന്'എക്‌സോട്ടിക് ഡ്രീംസ്'’എന്ന ചിത്രകലാ ഫൈസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തര്‍ വലിയ കാന്‍വാസില്‍ പ്രതിഷേധ ചിത്രം വരച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15ല്‍ പരം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it