ആള്‍ക്കൂട്ട ആക്രമണം: കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ആള്‍ക്കൂട്ട ആക്രമണത്തിലൂടെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരേയും ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമോ മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമോ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it