Flash News

ആള്‍ക്കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ആള്‍ക്കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
X
ദിഫു/ഗുവാഹത്തി: അസമിലെ കര്‍ബി അംഗ്‌ലോങ് ജില്ലയില്‍ ആള്‍ക്കൂട്ടം രണ്ടുപേരെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി ജോസ് തിമുങ് എന്ന ആല്‍ഫ അറസ്റ്റില്‍. ഈ കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. രണ്ട് വിനോദ സഞ്ചാരികളെയാണ് കുട്ടികളെ മോഷ്ടിക്കുന്നവരെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.



വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം തടയാന്‍ ഗ്രാമീണര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയത് ജോസ് ആണെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ പോലിസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. നിലോല്‍പല്‍ ദാസ് (29), അഭിജിത് നാഥ് (30) എന്നിവരെയാണ് ജനക്കൂട്ടം വെള്ളിയാഴ്ച കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it