thrissur local

ആല്‍ഫ പാലിയേറ്റീവ് കെയറിന് സൗജന്യമായി ഭൂമി നല്‍കി

മാള: ആല്‍ഫ പാലിയേറ്റീവ് കെയര്‍ മാള ലിങ്ക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് സെന്റ് സ്ഥലം ദാനാധാര പ്രകാരം സൗജന്യമായി വിട്ടുനല്‍കി ഫാ. ജോയി പീറ്റര്‍ തട്ടകത്ത് മാതൃകയായി. മാള കെഎസ്ആര്‍ടിസി ഡിപോയ്ക്കും ഇന്ദിരാഭവനും സമീപമുള്ള സ്ഥലത്തിന്റെ കൈമാറ്റ രേഖകള്‍ ലിങ്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ഫാ. ജോയ് പീറ്റര്‍, ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെഎം നൂറുദ്ദീന് കൈമാറി.
നിലവില്‍ മാള ലിങ്ക് സെന്റര്‍ വടമയില്‍ ഒന്നര വര്‍ഷത്തോളമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 373 പേര്‍ക്ക് ഇപ്പോള്‍ ആല്‍ഫ മാള ലിങ്ക് സെന്ററില്‍ സേവനം നല്‍കിവരുന്നുണ്ട്. ഡോക്ടേഴ്‌സ്— നഴ്‌സസ് ഹോംകെയര്‍, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങള്‍ക്കുപുറമെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മാള ലിങ്ക് സെന്റര്‍ വൊളന്റിയര്‍മാര്‍ നേതൃത്വം നല്‍കിവരുന്നു. ചടങ്ങില്‍ മാള ലിങ്ക് സെന്റര്‍ പ്രസിഡന്റ് ഡോ.കെ കെ അബ്ദുസലാം, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശിവരാമന്‍, കോഓര്‍ഡിനേറ്റര്‍ ലിജി സുധീര്‍, അസീസ് മാള, സോണി തട്ടകത്ത് തുടങ്ങി ആല്‍ഫ വൊളന്റിയര്‍മാരും സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it