Flash News

ആലുവ സ്വതന്ത്യ റിപ്പബ്ലിക്കല്ല: ഉസ്മാനെ മര്‍ദിച്ച സംഭവത്തില്‍ പോലിസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

ആലുവ സ്വതന്ത്യ റിപ്പബ്ലിക്കല്ല: ഉസ്മാനെ മര്‍ദിച്ച സംഭവത്തില്‍ പോലിസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി
X
തിരുവനന്തപുരം: ആലുവ എടത്തലയില്‍ ഉസ്മാനെന്ന യുവാവിനെ പോലിസ് മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പോലിസിന് വീഴ്ച സംഭവിച്ചതായി അദ്ദേഹം പറഞ്ഞത്. പോലിസിനു നേരെ ഉസ്മാനാണ് ആദ്യം തട്ടികയറിയതെന്നും പോലിസ് െ്രെഡവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.



എന്നാല്‍ ഇതിനോട് പോലിസിന്റെ പ്രതികരണം അംഗീകരിക്കാനാവാത്തതാണ്. നിയമ നടപടികളിലേക്കു കടക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. ഒരു കേസിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ചവരില്‍ തീവ്ര സ്വഭാവമുള്ള സംഘടനയിലെ ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.തീവ്രവാദം അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it