ആലുവ പാലസിന് നേരെ കല്ലേറ്; യുവാവ് പിടിയില്‍

ആലുവ: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന ആലുവ പാലസില്‍ പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി 10ണിയോടെ പുതിയ അതിഥിമന്ദിരത്തിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറിനെ പാലസിനെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കല്ലേറില്‍ പാലസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.  പാലസിലെ പുതിയ അതിഥിമന്ദിരത്തിനോടു ചേര്‍ന്ന ശിവരാത്രി മണപ്പുറത്തേക്കുള്ള പാലത്തില്‍ നിന്നാണ് കല്ലെറിഞ്ഞത്. പ്രതിക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തു.
Next Story

RELATED STORIES

Share it