ernakulam local

ആലുവ താലൂക്കില്‍ വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍

കൊച്ചി: ആലുവ താലൂക്കിലെ ഭീമമായ തുക വാഹനനികുതി കുടിശ്ശികയുളള വാഹന ഉടമകള്‍ക്കെതിരേ റവന്യൂ റിക്കവറി നടപടികള്‍ രണ്ടാഴ്ചയ്ക്കകം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി ഡിമാന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ആലുവ താലൂക്കില്‍ അഞ്ച് കോടിയോളം രൂപ വാഹന ഉടമകളുടെ നികുതി നിലനില്‍ക്കുന്നു. അഞ്ച് വര്‍ഷത്തിലധികമായി നികുതി അടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് 20 ശതമാനം മാത്രം നികുതി അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിനു വിധേയമാകാവുന്നതാണ്. ഡിസംബര്‍ 31 വരെ സൗകര്യം ഉണ്ടായിരിക്കും. റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകുന്നതിനു വേണ്ടി നികുതി കുടിശികയുളളവര്‍ ജോ. ആര്‍ടി ഓഫിസര്‍ സി എസ് അയ്യപ്പെനെ നേരിട്ട് കാണണമെന്ന് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it