ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ

ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസില്‍ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പുനപ്പരിശോധനാ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ആന്റണിയുടെ ദയാഹരജി രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു തള്ളിയിരുന്നു. 2010ല്‍ നല്‍കിയ ദയാഹരജി അഞ്ചുവര്‍ഷത്തിനുശേഷമാണു നിരസിച്ചത്. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറുപേരാണു മരിച്ചത്. സെന്റ് മേരീസ് സ്‌കൂളിനു സമീപം പൈപ്പ്‌ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍(47), ഭാര്യ ബേബി(42), മക്കളായ ജെയ്‌മോന്‍(14), ദിവ്യ(12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി(74), സഹോദരി കൊച്ചുറാണി(42) എന്നിവരെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
Next Story

RELATED STORIES

Share it