ernakulam local

ആലുവ ഉപജില്ല കലോല്‍സവം; വിദ്യാധിരാജ ജേതാക്കള്‍



ആലുവ: ആലുവ ഉപജില്ല കലോല്‍സവത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ 503 പോയിന്റൊടെ ഓവറോള്‍ കരസ്ഥമാക്കി. 313 പോയിന്റോടെ കളമശ്ശേരി രാജഗിരി ഹൈസ്‌ക്കൂള്‍ രണ്ടാം സ്ഥാനം നേടി.എല്‍ പി ജനറലില്‍ ചെങ്ങല്‍ സെന്റ്. ജോസഫ് ഗോള്‍സ് ഹൈസ്‌ക്കൂള്‍ 55 പോയിന്റൊടെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം തൃക്കാക്കര സെന്റ്. ജോസഫ് ഇംഗ്ലീഷ് മിഡീയം ഹൈസ്‌ക്കൂളിന്. യുപി ജനറല്‍ 69 പോയിന്റോടെ കളമശ്ശേരി രാജഗിരി ഹൈസ്‌ക്കൂള്‍ ഒന്നാം സ്ഥാനവും, ആലുവ നിര്‍മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍ 64 പോയിന്റൊടെ രണ്ടാം സ്ഥാനവും നേടി.ഹൈസ്‌ക്കുള്‍ ജനറല്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ 187 പോയിന്റോടെ ഒന്നാം സ്ഥാനവും ആലുവ നിര്‍മല സ്‌ക്കൂള്‍ 132 പോയിന്റോടെ രണ്ടാ സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി ജനറലില്‍ 207 പോയിന്റൊടെ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ഒന്നാം സ്ഥാനവും 123 പോയിന്റൊടെ കളമശ്ശേരി രാജഗിരി ഹൈസ്‌ക്കൂള്‍ രണ്ടാം സ്ഥാനം നേടി.സംസ്‌കൃതോല്‍സവം യുപി വിഭാഗത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ 85 പോയിന്റൊടെ ഒന്നാം സ്ഥാനവും തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് സ്‌കൂള്‍  രണ്ടാം സ്ഥാനവും നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 89 പോയിന്റൊടെ ആലുവ വിദ്യാധിരാജയും 60 പോയിന്റൊടെ തോട്ടായ്ക്കാട്ടുകര ഹോളി ഗോസ്റ്റ് സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി.അറബിക് കലോല്‍സവം എല്‍പി വിഭാഗത്തില്‍ 45 പോയിന്റോടെ ചാലക്കല്‍ ദാറുസ്സലം സ്‌ക്കൂള്‍ ഒന്നാമാതും തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് 43 പോയിന്റൊടെ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ 61 പോയിന്റോടെ എടത്തല കെഎന്‍എംഎംഇഎസ് യുപി സ്‌കൂളും ആലുവ ഇസ്്‌ലാമിക് ഹയര്‍ സെക്കന്ററി സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.  ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂള്‍ 61 പോയിന്റൊടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ആലുവ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂളും ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌ക്കുളും 75 പോയിന്റൊടെ ഒന്നാം സ്ഥാനവും 68 പോയിന്റോടെ ആലുവ ഇസ്്‌ലാമിക് ഹയര്‍ സെക്കന്ററി സ്‌ക്കൂളും നൊച്ചിമ ഗവ. ഹൈസ്‌ക്കൂളും രണ്ടാംസ്ഥാനം പങ്കിട്ടു.
Next Story

RELATED STORIES

Share it