ernakulam local

ആലുവയും നോര്‍ത്ത് പറവൂരും ഇഞ്ചോടിഞ്ച്

മൂവാറ്റുപുഴ: കൗമാര കലാമേളയ്ക്ക് കര്‍ട്ടണ്‍ വീഴുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഓവറോള്‍ കിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ആലുവ, നോര്‍ത്ത് പറവൂര്‍ ഉപജില്ലകള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടം തുടരുമ്പോള്‍ കിരീടം ആര്‍ക്കെന്ന് പ്രവചിക്കുക അസാദ്യം. ഏറ്റവും ഒടുവിലെ പോയിന്റ് നില അനുസരിച്ച് 627 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നില്‍. 619 പോയിന്റുമായി നിലവിലെ ജേതാക്കളായ നോര്‍ത്ത് പറവൂര്‍ തൊട്ടുപിന്നിലുണ്ട്. എട്ട് പോയിന്റിന്റെ വ്യത്യാസമാണ് ഈ ഉപജില്ലകള്‍ തമ്മിലുള്ളത്. രാത്രി വൈകിയും മല്‍സരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മാത്രമേ ജേതാക്കളാകുന്ന ഉപജില്ല ഏതെന്ന് മനസ്സിലാവൂ. 613 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്ന എറണാകുളം ഉപജില്ലയുടെ സാധ്യതകളും തള്ളികളയുവാന്‍ സാധിക്കില്ല. ഓവറോള്‍ പട്ടികയില്‍ പെരുമ്പാവൂര്‍ (577), തൃപ്പൂണിത്തുറ (573), അങ്കമാലി (539) ഉപജില്ലകളാണ് യഥാക്രമം നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 285 പോയിന്റാണ് ആലുവയ്ക്ക്. 279 പോയിന്റുള്ള നോര്‍ത്ത് പറവൂരാണ് രണ്ടാമത്. എറണാകുളം 274 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 246 പോയിന്റുള്ള ആലുവയാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നില്‍. എറണാകുളത്തിനാണ് രണ്ടാം സ്ഥാനം (235). മൂന്നാമതുള്ള നോര്‍ത്ത് പറവൂരിന് 235 പോയിന്റുണ്ട്്. യുപി വിഭാഗത്തില്‍ കോതമംഗലത്തിന് തന്നെയാണ് മൂന്നാം ദിനവും ലീഡ് (128). പെരുമ്പാവൂര്‍ (118) രണ്ടാമതും നോര്‍ത്ത് പറവൂര്‍ (105) മൂന്നാമതുമുണ്ട്്. സ്—കൂള്‍ വിഭാഗത്തില്‍ ഹയര്‍ സെക്കന്ററിയില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്—ലാം എച്ച്എസ്എസ് 101 പോയിന്റുമായി മുന്നിലാണ്. നൂറ് പോയിന്റുമായി നോര്‍ത്ത് പറവൂര്‍ ഗവ.എച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്. ഹൈസ്—കൂളില്‍ മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിന്‍ ഗേള്‍സ് സ്—കൂളും ഇന്നലെ ലീഡ് നിലനിര്‍ത്തി, 80 പോയിന്റുണ്ട്്. 61 പോയിന്റുമായി എടവനക്കാട് ഹിദായത്തുല്‍ ഇസ്—ലാം സ്—കൂളാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുള്ള വളയന്‍ചിറങ്ങറ എച്ച്എസ്എസിനാണ് യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. അറബിക് കലോല്‍സവത്തില്‍ യുപി വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഉപജില്ലയും നോര്‍ത്ത് പറവൂരും ഓവറോള്‍ കിരീടം പങ്കിട്ടു. 58 പോയിന്റോടെ കോതമംഗലം രണ്ടാം സ്ഥാനക്കാരായി. വൈപ്പിനാണ് (58) മൂന്നാമത്. സ്—കൂള്‍ വിഭാഗത്തില്‍ തമ്മനം എംപിഎംഎച്ച്എസ് 41 പോയിന്റോടെ ജേതാക്കളായി. കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് എച്ച്എസ് രണ്ടാം സ്ഥാനവും (40) എടവനക്കാട് ഹിദായത്തുല്‍ ഇസ്—ലാം സ്—കൂള്‍ (39) മൂന്നാം സ്ഥാനവും നേടി. മൂന്ന് മല്‍സര ഫലങ്ങള്‍ മാത്രം ശേഷിക്കെ 70 പോയിന്റുള്ള പെരുമ്പാവൂര്‍ ഹൈസ്—കൂള്‍ വിഭാഗത്തില്‍ കിരീടമുറപ്പിച്ചു. നോര്‍ത്ത് പറവൂര്‍ (62), ആലുവ (60) ഉപജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്—കൂള്‍ വിഭാഗത്തില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്—ലാം സ്—കൂള്‍ 58 പോയിന്റുമായി ഏറെ മുന്നിലാണ്. പനയപ്പിള്ളി എംഎംഒവിഎച്ച്എസ്എസാണ് രണ്ടാമത് (49). കുറ്റിപ്പുഴ ക്രൈസ്റ്റ്—രാജാണ് 42 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. സംസ്—കൃതോല്‍സവത്തില്‍ ഹൈസ്—കൂള്‍ വിഭാഗത്തിലും (73) യുപി വിഭാഗത്തിലും (86) ആലുവക്കാണ് ലീഡ്. സ്—കൂള്‍ വിഭാഗത്തില്‍ യഥാക്രമം ചെറായി രാമവര്‍മ്മ യൂണിയന്‍ സ്—കൂളും (56) വിദ്യാധിരാജ വിദ്യാഭവനും (50) ആദ്യപടിയില്‍ നില്‍ക്കുന്നു. കലോല്‍സവത്തെ സംബന്ധിച്ച് എറെ കളര്‍ഫുളായ ദിനമായിരുന്നു ഇന്നലെ. മാര്‍ഗം കളിയും ഒപ്പനയും നാടോടി നൃത്തവുമെല്ലാം കാണികളെ സദസ്സിലേക്ക് എത്തിച്ചു. തിരുവാതിരയും കേരളനടനവുമാണ് ഇന്ന് വേദിയിലെത്തുന്ന പ്രധാന ഇനങ്ങള്‍. വൈകുന്നേരം മൂന്നുമുതല്‍ സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് തൃക്കളത്തൂര്‍ തുടിതാളം അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ അരങ്ങിലെത്തും. വൈകീട്ട് 6ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി എം എം മണി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it