ernakulam local

ആലുവയില്‍ 14 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധചത്വരം

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദിയായ മുന്‍ എസ്പി എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ചത്വരങ്ങള്‍ ആലുവ പട്ടണത്തിലെ പതിനാല് കേന്ദ്രങ്ങളില്‍ നടന്നു.
കെഎസ്ആര്‍ടിസി ജങ്ഷനില്‍ നടന്ന പ്രതിഷേധ ചത്വരം സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. എ വി ജോര്‍ജ് ആര്‍ടിഎഫിനെ ഉപയോഗിച്ച് നടത്തിയ മുഴുവന്‍ ഇടപെടലുകളെ കുറിച്ചും അന്വേഷണം നടത്തണം. നിരവധി പേരുടെ ജീവരക്തവും കണ്ണീരും പുരണ്ടതാണ് എ വി ജോര്‍ജിന്റെ സര്‍വീസ് റെക്കോഡ്. ഇനിയും നിരപരാധികളെ ഇല്ലാതാക്കാന്‍ എ വി ജോര്‍ജിനെ അനുവദിക്കരുത്. സംസ്ഥാനത്തെ പോലിസ് ഉദ്യോഗസ്ഥരില്‍ 1129 പേര്‍ ക്രിമിനലുകളാണെന്നും അടിയന്തിരമായി ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ്, ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറിമാരായ നാസര്‍ എളമന, ഷമീര്‍ മാഞ്ഞാലി, റഷീദ് എടയപ്പുറം, സെക്രട്ടറിയേറ്റ് അംഗം സുല്‍ഫിക്കര്‍ അലി, ഫസല്‍ റഹ്മാന്‍, സുധീര്‍ ഏലൂക്കര, അനീഷ് മട്ടാഞ്ചേരി, പി എം അബ്ദുല്‍ റഹ്മാന്‍, ഷിജു ബക്കര്‍, സി എസ് ഷാനവാസ് എന്നിവര്‍ വിവിധ പ്രതിഷേധ ചത്വരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഷിഹാബ് പടന്നാട്ട്, യാക്കൂബ് സുല്‍ത്താന്‍, സുധീര്‍ കുഞ്ഞു ണ്ണിക്കര, ഷാജഹാന്‍ കരുമാലൂര്‍, അമീര്‍ തുരുത്ത്, ശിഹാബ് ശ്രീമൂല നഗരം, ഫെമീര്‍ മാനാടത്ത്, ഷംസു അഹമ്മദ്, പ്രൊഫ. എന്‍ എ അനസ്, ഷഫീഖ് എടത്തല, ഖാലിദ് ചൂര്‍ണ്ണിക്കര, റഫീഖ് വിടാക്കുഴ, പി പി ഷിഹാബ്, സിയാദ് ഉളിയന്നൂര്‍, നാസര്‍ മുടിക്കല്‍ നേതൃത്വം നല്‍കി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it