ernakulam local

ആലുവയില്‍ 13 കിലോ കഞ്ചാവ് പിടികൂടി

ആലുവ: മൂന്ന് കേസുകളിലായി ആലുവയില്‍ 13 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ്, എക്‌സൈസ് ആലുവ സര്‍ക്കിള്‍, ആലുവ പോലിസ് എന്നിവരാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് പിടികൂടിയത്.
ആലുവ റെയില്‍വേ സ്‌ക്വയറില്‍ നിന്ന് പത്ത് കിലോ കഞ്ചാവുമായി മൈസൂര്‍ സ്വദേശിയായ സഈദ് ഇര്‍ഫാനെയാണ് (30) എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ട്രെയിനില്‍ എത്തിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അഞ്ച് പൊതികളിലായി കഞ്ചാവ് കണ്ടെത്തിയത്.
മൈസൂരില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. പ്രതിയെ ചൊദ്യം ചെയ്ത് വരികയാണ്. സിഐ സജി ലക്ഷ്മണ്‍, ഇന്‍സ്‌പെക്ടര്‍ സുധീവ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എം എ കെ ഫൈസല്‍, ജയന്‍, സൈഫുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റോബി, റൂബന്‍, രജ്ഞു, ജിമ്മി, ഷാബു, ഉമ്മര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നഗരത്തില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവാണ് എക്‌സൈസ് ആലുവ സര്‍ക്കിള്‍ സംഘം പിടികൂടിയത്.
പശ്ചിമ ബംഗാള്‍ സ്വദേശി ജഹാംഗീര്‍ ആലം എന്നയാളില്‍ നിന്നാണ് എക്‌സൈസ് സിഐ കെ പി ജീസനും സംഘവും കഞ്ചാവ് പിടികൂടിയത്. ചൂര്‍ണിക്കര കുന്നത്തേരിയില്‍ നിന്നും ഒന്നരകിലോ കഞ്ചാവുമായി ഞാക്കട വീട്ടില്‍ ഫൈസലിനെ(37) ഈസ്റ്റ് എസ്‌ഐ എം എസ് ഫൈസല്‍ അറസ്റ്റ് ചെയ്തു. വീടിനോട് ചേര്‍ന്ന ആട്ടിന്‍കൂട്ടില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച് വച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it