ernakulam local

ആലുവയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം



ആലുവ: നഗരത്തിലും ദേശീയപാതയിലും  സമീപദിവസങ്ങളിലായി രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച നഗരത്തിലും ദേശീയപാതയിലും കുരുക്ക് രൂക്ഷമായി. ഇന്നലെയും ദേശീയപാതയില്‍ പതിവുപോലെ ഗതാഗത സ്തംഭനം ഉണ്ടായിരുന്നു. പലപ്പോഴും ട്രാഫിക്ക് പോലിസിന് ഉള്‍പ്പെടെ ആര്‍ക്കും കുരുക്ക് ഒഴിവാക്കാന്‍ കഴിയുന്നില്ല. അശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളാണ് പ്രശ്‌നത്തിനുള്ള പ്രധാന കാരണം. കാലാകാലങ്ങളില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. പലരുടെയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. കൈയേറ്റവും അനധികൃത പാര്‍ക്കിങ്ങുമാണ് മറ്റൊരു പ്രശ്‌നം. ഇക്കാര്യം അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഇതിനെതിരേ യാതൊരു നടപടിയും ഉണ്ടാവുന്നില്ല. പൊതുവില്‍ ഗതാഗത കുരുക്കുള്ള നഗരത്തില്‍ ചെറിയ മഴയത്തുപോലും പ്രശ്‌നം രൂക്ഷമാവുകയാണ്. റെയില്‍വേ സ്‌റ്റേഷന്‍, പമ്പ് കവല, കെഎസ്ആര്‍ടിസി കവല, ബാങ്ക് കവല, മാര്‍ക്കറ്റ് റോഡ്, സ്വകാര്യ ബസ് സ്റ്റാന്റ്,  ബൈപ്പാസ്, തോട്ടക്കാട്ടുകര, സിവില്‍ സ്‌റ്റേഷന്‍ റോഡ്, പവര്‍ ഹൗസ് കവല തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്.
Next Story

RELATED STORIES

Share it