ernakulam local

ആലുവയില്‍അനധികൃത റേഷന്‍ അരി, പാചക വാതക സിലിണ്ടര്‍ വില്‍പ്പനക്കാരന്‍ പിടിയില്‍

ആലുവ: അനധികൃതമായി റേഷന്‍ അരിയും പാചക വാതക സിലിണ്ടറും വില്‍പനയ്ക്കായി സൂക്ഷിച്ചയാളെ ഷാഡൊ പോലിസ് പിടികൂടി. കോട്ടപ്പടി പ്ലാമുടി മൂന്നാംതോട് ഭാഗത്ത് തേമനക്കുടി വീട്ടില്‍ കാസിമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആലുവ റൂറല്‍ ജില്ല പോലിസ് മേധാവി യതീഷ്ചന്ദ്രയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഇയാളുടെ വീടിനടുത്തുള്ള ഗോഡൗണിലാണ് റേഷന്‍ അരിയും പാചക വാതക സിലിണ്ടറും സൂക്ഷിച്ചിരുന്നത്.
15 പാചകവാതക സിലിണ്ടറുകളും 12 കാലി സിലണ്ടറുകളും ആറ് ചാക്ക് റേഷന്‍ അരിയും ഇവിടെ നിന്നും ഷാഡൊ പോലിസ് പിടിച്ചെടുത്തു. ഷാഡോ എസ്‌ഐ വിനോയ് പൗലോസ്, എഎസ്‌ഐമാരായ ജോയ്, സജീവ് ചന്ദ്രന്‍, പോലിസുകാരായ ശ്യാംകുമാര്‍, അരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it