ആലുവയിലെ ജനസേവ ശിശുഭവന്‍: കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കണം

കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് തീര്‍പ്പാവുന്നതു വരെ കുട്ടികളെ സര്‍ക്കാര്‍ നല്ലരീതിയില്‍ സംരക്ഷിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ശിശുഭവന്‍ മെയ് 19ന് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി നിയമപരമല്ലെന്നും തിരിച്ചു നല്‍കാന്‍ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് ജനസേവാ സെക്രട്ടറിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 1996 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ജനസേവ ശിശുഭവനെതിരേ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് ഹരജിയില്‍ പറയുന്നു. സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള സ്ഥാപനം നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ശിശുക്ഷേമ സമിതിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനം നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തത് നിയമപരമല്ലെന്ന് ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it