kasaragod local

ആലിയ സ്‌കൂള്‍ മെഹ്ഫില്‍ കോണ്‍ഫറന്‍സ്

കാസര്‍കോട്: 1941ല്‍ സ്ഥാപിതമായ പരവനടുക്കം ആലിയ കോളജില്‍ മെഹ്ഫില്‍-16 ഇന്ന് നടക്കും. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സമ്മേളനം ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. ജയരാജന്‍ വിഷയം അവതരിപ്പിക്കും. ഡോ. സി പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും.
പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ജലീല്‍ പെര്‍ള, മാനേജര്‍ സി എച്ച് മുഹമ്മദ്, കെ വി അബൂബക്കര്‍ ഉമരി, എം കെ സെബാസ്റ്റ്യന്‍, കെ എം അബ്ദുല്‍ഗൈസ് നദ്‌വി, പ്രഫ. അബൂബക്കര്‍, എ ഒ ഉദയകുമാര്‍ സംസാരിക്കും. എജ്യുക്കേഷന്‍ മീറ്റില്‍ അഡ്വ. മോഹന ചന്ദ്രന്‍നമ്പ്യാര്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാര്‍, ഭാരതീയാര്‍ സര്‍വകലാശാലയിലെ പ്രഫ. വേദഗിരി ഗണേശ് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി എച്ച് മുഹമ്മദ്, കെ വി അബൂബക്കര്‍ ഉമരി, പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ജലീല്‍ പെര്‍ള, ഉദയകുമാര്‍ പെരിയ, റമീസ മുഹമ്മദ്, ഖദീജ ജലീല്‍, അബ്ദുല്‍കരീം സംബന്ധിച്ചു.
Next Story

RELATED STORIES

Share it