ആലപ്പോയില്‍ ഐഎസിന് തിരിച്ചടി

ദമസ്‌കസ്: സിറിയയില്‍ ഐഎസിന്റെ പ്രധാനശക്തികേന്ദ്രമായ ആലപ്പോ പ്രവിശ്യയിലെ കോബന്‍ബി നഗരം വിമത സൈന്യം തിരിച്ചുപിടിച്ചതായി റിപോര്‍ട്ട്. യുഎസ് നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സഖ്യത്തിന്റെ വ്യോമപിന്തുണയോടെയാണ് നഗരം പിടിച്ചതെന്ന് വക്താവ് അറിയിച്ചു. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന മേഖലയില്‍ നിന്നും യൂഫ്രട്ടീസ് നദി മറികടന്ന് മുന്നേറാനുള്ള ശ്രമം വിമതര്‍ നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it