ആലപ്പുഴ








ആലപ്പുഴ: രാഷ്ട്രീയ ജ്യോല്‍സ്യരുടെ കണക്കുകൂട്ടലുകളെ എന്നും അട്ടിമറിച്ച ചരിത്രമാണ് ആലപ്പുഴയുടേത്. പലപ്പോഴും സംസ്ഥാനം ചിന്തിക്കുന്നതിന് വിപരീതമായി വോട്ടു ചെയ്ത ചരിത്രവും 1957ലെ ആദ്യ തിരഞ്ഞെടുപ്പു മുതല്‍ ആലപ്പുഴയ്ക്ക് സ്വന്തം. കഴിഞ്ഞ നിയമസഭാ- ലോക്‌സഭാ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലങ്ങള്‍ മാത്രം നോക്കിയാല്‍ മതി ആലപ്പുഴയുടെ സ്വഭാവം മനസ്സിലാക്കാന്‍. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്്. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥുമായിരുന്നു ആ ഇരുവര്‍. എന്നാല്‍ 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആലപ്പുഴ യുഡിഎഫിന് ഭൂരിപക്ഷം നല്‍കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാവട്ടെ 73 ഗ്രാമപ്പഞ്ചായത്തുകളില്‍ 47ഉം ജില്ലാ പഞ്ചായത്തിലെ 23സീറ്റില്‍ 16ഉം എല്‍ഡിഎഫിനു നല്‍കി. അതേസമയംതന്നെ ആറു നഗരസഭകളില്‍ നാലും നല്‍കി യുഡിഎഫിനെ അനുഗ്രഹിക്കുകയും ചെയ്തു. ജില്ലയിലെ യുഡിഎഫ് ക്യാംപില്‍ രമേശ് ചെന്നിത്തലയും ലാലി വിന്‍സന്റുമാണ് ഏറ്റവും പ്രമുഖര്‍. എല്‍ഡിഎഫിന് വേണ്ടി തോമസ് ഐസക്കും ജി സുധാകരനും രംഗത്തുണ്ട്. എന്‍ഡിഎക്കുവേണ്ടി ബിജെപി അഞ്ചിടത്തും ബിഡിജെഎസ് നാലിടത്തും മാറ്റുരക്കുന്നു.


ഹരിപ്പാട്ട്


ഹരിപ്പാട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന രമേശ് ചെന്നിത്തല (കോണ്‍)യെ നേരിടുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദാ (സിപിഐ)ണ്. എസ്ഡിപിഐ, സ്ഥാനാര്‍ഥി അസ്ഹാബുല്‍ ഹഖും ഇവിടെ മാറ്റുരക്കുന്നു. (2011ല്‍ രമേശ് ചെന്നിത്തല (കോണ്‍.)5520 വോട്ടിന് ജി കൃഷ്ണപ്രസാദ് (സിപിഐ)നെ തോല്‍പിച്ചു) ആലപ്പുഴയില്‍ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കി(സിപിഎം)നെ യുഡിഎഫിലെ ലാലി വിന്‍സന്റാണ് (കോണ്‍) നേരിടുന്നത്. (2011ല്‍ ഡോ. തോമസ് ഐസക് (സിപിഎം) 16342 വോട്ടിന് പി ജെ മാത്യു (യുഡിഎഫ്) വിനെ തോല്‍പിച്ചു.


അമ്പലപ്പുഴ


അമ്പലപ്പുഴയില്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ ജി സുധാകരനെതിരേ ജനതാദള്‍ യു നേതാവ് ഷേക്ക് പി ഹാരിസ് മല്‍സരിക്കുന്നു. കെ എസ് ഷാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ്. (2011ല്‍ ജി സുധാകരന്‍ (സിപിഎം) 16580 വോട്ടിന് എം ലിജു (കോണ്‍.) വിനെ തോല്‍പിച്ചു)അരൂരില്‍ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിലെ എ എം ആരിഫി (സിപിഎം) നെ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സി ആര്‍ ജയപ്രകാശ് (കോണ്‍.) നേരിടുന്നു. ലിയാഖത്ത്് അലിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. (2011ല്‍ അഡ്വ. എ എം ആരിഫ് (സിപിഎം) 16852 വോട്ടിന് എ എ ഷുക്കൂറിനെ (കോണ്‍.) തോല്‍പിച്ചു.


മാവേലിക്കര


മാവേലിക്കരയില്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ ആര്‍ രാജേഷിനെ യുഡിഎഫിലെ ബൈജു കലാശാല (കോണ്‍) നേരിടുന്നു. (2011ല്‍ ആര്‍ രാജേഷ് (സിപിഎം) 5149 വോട്ടിന് കെ കെ ഷാജു (യുഡിഎഫ്) വിനെ തോല്‍പിച്ചു)കായംകുളത്ത്് യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ അഡ്വ. എം ലിജുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ അഡ്വ. യു പ്രതിഭാ ഹരിയും തമ്മിലാണ് മുഖ്യ മല്‍സരം. (2011ല്‍ സി കെ സദാശിവന്‍ (സിപിഎം) 1315 വോട്ടിന് എം മുരളി (യുഡിഎഫ്)യെ തോല്‍പിച്ചു).


ചെങ്ങന്നൂര


ചെങ്ങന്നൂരില്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസ്സിലെ പി സി വിഷ്ണുനാഥിനെ എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ കെ കെ രാമചന്ദ്രന്‍ നായര്‍ നേരിടുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള (ബിജെപി )യും രംഗത്തുണ്ട്. കോണ്‍ഗ്രസ് വനിതാ നേതാവും മുന്‍ എംഎല്‍എയുമായ ശോഭനാ ജോര്‍ജ് ഇവിടെ വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (2011ല്‍ പി സി വിഷ്ണുനാഥ് (കോണ്‍) 12500 വോട്ടിന് സി എസ് സുജാത (സിപിഎം) യെ തോല്‍പിച്ചു.


ചേര്‍ത്തല


ചേര്‍ത്തലയില്‍ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമനെ (സിപിഐ) യുഡിഎഫിന് വേണ്ടി എന്‍എസ്‌യു ദേശീയ സെക്രട്ടറി എസ് ശരത് (കോണ്‍.) നേരിടുന്നു. (2011ല്‍ പി തിലോത്തമന്‍ (സിപിഐ) 18315 വോട്ടിന് ഗൗരിയമ്മ (യുഡിഎഫ്) യെ തോല്‍പിച്ചുകുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ തോമസ് ചാണ്ടി (എന്‍സിപി)യെ യുഡിഎഫിന് വേണ്ടി അഡ്വ. ജേക്കബ് എബ്രഹാം (കേരളാ കോണ്‍. എം) നേരിടുന്നു. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു (എന്‍ഡിഎ)യും ഇവിടെ രംഗത്തുണ്ട്. കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റിയംഗമായ ജോസ് കോയിപ്പള്ളി വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (2011ല്‍ തോമസ് ചാണ്ടി (എല്‍ഡിഎഫ്്) 7971 വോട്ടിന് കെ സി ജോസഫ് (കേരളാ കോണ്‍. എം) നെ തോല്‍പിച്ചുവിവിധ മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്‌യുസിഐ (കമ്യൂണിസ്റ്റ്) എന്നീ പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയം ജനങ്ങളുമായി പങ്കുവച്ച് വാശിയോടെ മല്‍സരിക്കുന്നുണ്ട്. ബിഡിജെഎസ് ബിജെപി സഖ്യവും, വിമതസ്ഥാനാര്‍ഥികളുടെ സാന്നിധ്യവും, ജെഎസ്എസിലെയും കേരളാ കോണ്‍ഗ്രസ്സി(എം)ലെയും ഭിന്നിപ്പുമൊക്കെ ഫലത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. നെല്ലും മീനും നാളികേരവും വിനോദസഞ്ചാരവും പരമ്പരാഗത വ്യവസായവുമൊക്കെ ചേര്‍ന്ന ജില്ലയുടെ സാമ്പത്തിക നട്ടെല്ല് അതിവേഗം ദുര്‍ബലമാവുമ്പോഴും കക്ഷിരാഷ്ട്രീയം തന്നെയാണ് മുഖ്യ ചര്‍ച്ചാവിഷയം.









Next Story

RELATED STORIES

Share it