Idukki local

ആലപ്പുഴ സ്വദേശികള്‍ കഞ്ചാവുമായി കുമളിയില്‍ പിടിയില്‍



കുമളി: ആലപ്പുഴ സ്വദേശികളായ നാലു യുവാക്കള്‍ കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.അമ്പലപ്പുഴ പഴവീട് സ്വദേശികളായ ശേഖരം ഹൗസില്‍ അഖില്‍ (24), മഠത്തില്‍ പറമ്പില്‍ ഗൗതം (19), സാന്ദ്ര ഹൗസ് രാഘവ് ശങ്കര്‍ (23), കൈനകരി ആറ്റുവായ്ത്തല കായല്‍പ്പുറം സനീഷ് ഭാസി (24) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 4 എ.എച്ച് 1624 നമ്പര്‍ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ചിരുന്ന നൂറു ഗ്രാം കഞ്ചാവും കണ്ടെടുത്തു. സുഹൃത്തുക്കളായ നാല്‍വര്‍ സംഘം കൊടൈക്കനാലിന് വിനോദ യാത്ര പോയി നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് കഞ്ചാവുമായി പിടിയിലായത്. സ്വന്തം ഉപയോഗത്തിനായി തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, പ്രിവന്റീവ് ഓഫിസര്‍ ഷാഫി അരവിന്ദാക്ഷന്‍, രാജേഷ് കുമാര്‍ വി ആര്‍, ഷൈന്‍ എഫ്,സുരേന്ദ്രന്‍ കെ എ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
Next Story

RELATED STORIES

Share it