Alappuzha local

ആലപ്പുഴ ബീച്ചില്‍ ശക്തമായ തിരമാലയും ചുഴലിക്കാറ്റ്; വിശ്രമിക്കാനെത്തിയവര്‍ പരിഭ്രാന്തരായി

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ ശക്തമായ തിരമാലയും ചുഴലിക്കാറ്റും വിശ്രമിക്കാനെത്തിയവര്‍ പരിഭ്രാന്തരായി. ഇന്നലെ വൈകീട്ട് നാലോടെയാണ് ബീച്ചിനു വടക്കുഭാഗത്തായി ചുഴലിക്കാട്ട് രൂപപ്പെട്ടത്. കടലില്‍ നിന്ന് കരയിലേക്ക് അനുഭവപ്പെട്ട ചുഴലിക്കാറ്റില്‍  കടപ്പുറത്തെ മണല്‍ മുകളിലേക്ക് ഉയര്‍ന്നു പറഞ്ഞു. 15 മിന്നിറ്റോളം നിന്ന ചുഴലിക്കാറ്റ് കടപ്പുറത്ത് വിശ്രമിക്കാനെത്തിയവരെയും ഭയപ്പെടുത്തി.
കടല്‍ത്തീരത്തുണ്ടായിരുന്നവര്‍ പ്രാണരക്ഷാര്‍ത്ഥം കരയിലേക്ക് ഓടി. കാറ്റ് ശമിച്ചതിനുശേഷമാണ് പിന്നീട് ആള്‍ക്കാര്‍ കടപ്പുറത്തെത്തിയത്. സംഭവമറിച്ച് സൗത്ത് സിഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it