Alappuzha

ആലപ്പുഴയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആന്ധ്ര സ്വദേശി അറസ്റ്റില്‍

ആലപ്പുഴയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആന്ധ്ര സ്വദേശി അറസ്റ്റില്‍
X
പൂച്ചാക്കല്‍: ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം പണം കാണിച്ചു വശീകരിച്ചു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റില്‍. ഇയാളുടെ പക്കല്‍ നിന്നും കുട്ടികളെ വശീകരിക്കുന്നതിനുള്ള ഭക്ഷണപദാര്‍ഥങ്ങളും ആയുധങ്ങളും പിടികൂടി. തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ചു നേരത്തെ മനസിലാക്കിയിരുന്നതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട ചിന്നപ്പയെയാണ്(71) പൂച്ചാക്കല്‍ പൊലിസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

[caption id="attachment_150624" align="aligncenter" width="400"]
representational picture[/caption]

ഞായറാഴ്ച ഉച്ചയോടെ പാണാവള്ളി അരയങ്കാവ് ഭാഗത്തായിരുന്നു സംഭവം. ദേവികൃപയില്‍ സജീവന്റെ യുകെജി വിദ്യാര്‍ഥിയായ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ചിന്നപ്പ വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടിയെ 10 രൂപയുടെ നോട്ട് കാണിച്ച ശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് അടുക്കളയിലുണ്ടായിരുന്ന മാതാവ് ജിഷ ഓടിയെത്തിയതോടെ ചിന്നപ്പ ഓടിരക്ഷപ്പെട്ടു.

നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ആദ്യം തമിഴും പിന്നീടും തെലുങ്കും സംസാരിച്ചതോടെ നാട്ടുകാര്‍ക്ക് കൂടുതല്‍ സംശയമായി. ഭിക്ഷാടനത്തിനായി മൂന്നു മാസം മുന്‍പ് ഇവിടെ എത്തിയതാണെന്നും ചിന്നപ്പ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭാര്യയേയും മക്കളെയും ബോധവല്‍കരിച്ചിരുന്നെന്ന് കുട്ടിയുടെ പിതാവ് സജീവ് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചു വരുന്ന സന്ദേശങ്ങള്‍ ശനിയാഴ്ച രാത്രിയിലും ഭാര്യയേയും മക്കളെയും കാണിക്കുകയും വിവരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം കാട്ടി വശീകരിക്കാന്‍ നോക്കിയപ്പോള്‍ തന്റെ മകന്‍ വഴങ്ങാതെ രക്ഷപ്പെട്ടതെന്നും സജീവ് പറഞ്ഞു. ചിന്നപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറുകളോളം പൂച്ചാക്കല്‍ സ്‌റ്റേഷനില്‍ തടിച്ചുകൂടി നിന്ന്. ഏറെ പണിപ്പെട്ടാണ് പോലിസ് ഇവരെ പിന്തിപ്പിച്ചത്.
Next Story

RELATED STORIES

Share it