ആലപ്പുഴയിലെ വൈറോളജി യൂനിറ്റ് അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഐഎംഎ

മലപ്പുറം: നിപാ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ വൈറോളജി യൂനിറ്റ് അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഐഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈകാതെ വൈറോളജി യൂനിറ്റ് സ്ഥാപിക്കണം. നിലവില്‍ വൈറസ് സാന്നിധ്യ പരിശോധനകള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. ദേശീയ രോഗനിയന്ത്രണ സമിതി, സംസ്ഥാന പകര്‍ച്ചവ്യാധി നിരീക്ഷണ കേന്ദ്രം, എന്റമോളജിസ്റ്റുകള്‍, വൈറോളജിസ്റ്റുകള്‍, മൃഗസംരക്ഷണ വിദഗ്ധര്‍ എന്നിവരും ഐഎംഎ സംഘവും കോഴിക്കോട് പേരാമ്പ്രയില്‍ പഠനം നടത്തുന്നുണ്ട്.
ഓരോ സംഘവും സ്വതന്ത്ര അന്വേഷണം നടത്തി മടങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനു പകരം നോഡല്‍ ഓഫിസറെ നിയോഗിച്ച് എല്ലാ സംഘങ്ങളെയും സര്‍ക്കാര്‍ ഏകോപിപ്പിക്കണം. ഐഎംഎ വിദഗ്ധ സംഘത്തിന്റെ പഠനറിപോര്‍ട്ട് നാലു ദിവസത്തിനകം തയ്യാറാവും. പേരാമ്പ്ര മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്‍ 95 മാസ്‌കും നാട്ടുകാര്‍ക്ക് ത്രീലെയര്‍ മാസ്‌കും നല്‍കും.
മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കും. നിപാ വൈറസ് ബാധിതരെ സുരക്ഷിതമായി കൊണ്ടുപോവാന്‍ 9188100100 നമ്പറില്‍ ഐഎംഎ ആംബുലന്‍സിന്റെ സഹായം തേടാം.
Next Story

RELATED STORIES

Share it