Alappuzha local

ആലപ്പി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും

ആലപ്പുഴ: ആലപ്പി ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന ആലപ്പി ഷോര്‍ട്ട് ഫിലിം ഫെസ്റ്റവലിന്  ഇന്നു  രാവിലെ 11 മണിക്ക് ആലപ്പുഴ റേബാന്‍ സിനി ഹൗസില്‍ തിരി തെളിയും. ആലപ്പുഴയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് നടത്തുന്നത്. കേരളത്തിന് പുറത്തും ഇന്ത്യക്ക് വെളിയിലുള്ള ഷോര്‍ട്ട് ഫിലിം പ്രേമികളുടെ വിവിധ വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഒരു ലക്ഷം രൂപയാണ് പ്രതിഫലത്തുകയായി നല്‍കുന്നത്. ഏറ്റവും പുതിയ സിനിമ ആയ കളി, ക്യൂന്‍, തുടങ്ങിയ സിനിമയിലെ അഭിനേതാക്കളും യുവ സംവിധായകരും അഞ്ജലി ഉപാസന, ദേവി അജിത , തുടങ്ങിയവരും   ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കും.14,15, തിയതികളിലായി 2 ദിവസത്തെ ഫിലിം ഫെസ്റ്റിലില്‍ 70   ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൗജന്യമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് തിരിതെളിക്കും. ആലപ്പുഴയിലെ  സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘടക സമി തി ചെയര്‍മാന്‍ സുനീര്‍ ഇസ്മായിലും  സംഘടകരായ അന്‍ സില്‍ ജലീല്‍, സാഗര്‍, ഷാനു ശിഹാസ്, സക്കീര്‍ സലീം, വിഷ്ണു ബാലകൃഷ്ണന്‍,അരുണ്‍ ജോസഫ് മഷ, സാലിം എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it