palakkad local

ആലപ്പി-ധന്‍ബാദ്എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റ് വേര്‍പെട്ട നിലയില്‍

ഷൊര്‍ണൂര്‍: ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റ് വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന പരിശോധനയിലാണ് ട്രെയിനിലെ ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പ്രിംഗ് പൊട്ടിയതായി കണ്ടെത്തിയത്. ആലപ്പുഴ -ധന്‍ബാദ് എക്‌സ്പ്രസിന്റെ മധ്യഭാഗത്തെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സ്പ്രിംഗാണ് പൊട്ടിയത്.
സംഭവത്തെ തുടര്‍ന്ന് ബോഗിയിലെ മുഴുവന്‍ യാത്രക്കാരെയും മറ്റു കംപാര്‍ട്ടുമെന്റിലേക്ക് മാറ്റി. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്നലെ രാവിലെ 9.20ന് ട്രെയിന്‍ ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയപ്പോള്‍ മെക്കാനിക്കല്‍ വിഭാഗം നര്‍ത്തിയ പരിശോധനയിലാണ് ബോഗി വീലുകളുമായി ഘടിപ്പിക്കുന്ന ഭാഗം പതിഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ബോഗി കാലിയാക്കി അതേ ട്രെയിനില്‍ ഘടിപ്പിച്ച് ധന്‍ബാദിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. ബോഗിയും ബോഡിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പ് ദണ്ഡുകള്‍ പതിഞ്ഞിരുന്നാല്‍ ബോഗി അറ്റുപോകാനും വളവുകളില്‍ ട്രെയിന്‍ മറിയാനും ഇടയാക്കിയേക്കുമെന്ന് മെക്കാനിക്കല്‍ വിഭാഗം വ്യക്തമാക്കി. യാത്രാമധ്യേ ബോഗി അറ്റുപോയാല്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു. ഏകദേശം നൂറിനടത്ത് യാത്രക്കാര്‍ ബോഗിയിലുണ്ടായിരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മെക്കാനിക്കല്‍ വിഭാഗത്തിന്റെ സമയോജിത ഇര്‍പെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഇതേതുടര്‍ന്ന് 9.50ന് പുറപ്പെടേണ്ട ട്രെയിന്‍ 10.30ഓടെയാണ് പുറപ്പെട്ടത്‌
Next Story

RELATED STORIES

Share it