palakkad local

ആലത്തൂര്‍ മുന്നില്‍; മണ്ണാര്‍ക്കാടും ഒറ്റപ്പാലവും തൊട്ടുപിന്നില്‍

നെന്മാറ: 58ാമത് ജില്ലാ കലോല്‍സവത്തിന്റെ മൂന്നാം നാള്‍ വേദികളിലേക്കെത്തിയത് ആയിരങ്ങള്‍. ഇന്നലെ വേദിനിറഞ്ഞ് നടന്നത് സംഘനൃത്തവും മോണോ ആക്ടും ഭരതനാട്യവുമായിരുന്നു. ഏറെ വൈകി മല്‍സരങ്ങള്‍ അവസാനിച്ചപ്പോഴും കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നില്ല. എന്നാല്‍ പതിവിലും വിപരീതമായി നാടക വേദികളില്‍ ജനത്തിരക്ക് കുറവായിരുന്നു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മുന്നിലുള്ള ആലത്തൂര്‍ ഉപജില്ലതന്നെയാണ് ഓവറാള്‍ ചാംപ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ആദ്യസ്ഥാനത്തുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 165 പോയിന്റും ഹയര്‍ സെക്കന്‍ഡറിയില്‍ 191 പോയിന്റുമായാണ് ആലത്തൂരിന്റെ സമ്പാദ്യം. 406 പോയിന്റ് നേടി മണ്ണാര്‍ക്കാടും 401 പോയിന്റ് നേടി ഒറ്റപ്പാലം തൊട്ടുപിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 157 പോയിന്റോടെ ഒറ്റപ്പാലവും ഹയര്‍ സെക്കന്‍ഡറിയില്‍ 181പോയിന്റോടെ പട്ടാമ്പിയുമാണ് രണ്ടാം സ്ഥാനത്ത്.
യുപി വിഭാഗത്തില്‍ 85 പോയിന്റോടെ മണ്ണാര്‍ക്കാടാണ് മുന്നില്‍. തൊട്ടുതാഴെ 81 പോയിന്റിന്റോടെ പട്ടാമ്പിയും ആലത്തൂരും രണ്ടാം സ്ഥാനത്തുണ്ട്. 79 പോയിന്റോടെ തൃത്താല മൂന്നാം സ്ഥാനത്തുണ്ട്. സംസ്‌കൃതോല്‍സവത്തില്‍ യുപി വിഭാഗത്തില്‍ 53 പോയിന്റ് വീതം നേടി ചെര്‍പ്പുളശേരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ആലത്തൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനത്താണ്. 51 പോയിന്റ്  നേടിയ തൃത്താലയും കൊല്ലങ്കോടും രണ്ടാം സ്ഥാനത്തും 49 പോയിന്റ് നേടി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്.
Next Story

RELATED STORIES

Share it