palakkad local

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറിയും പ്രതിപക്ഷത്തിരിക്കാന്‍ ഒരാള്‍ മാത്രം

ആലത്തൂര്‍: ഇക്കുറിയും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പതിവ് തെറ്റിയില്ല. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ പ്രതിപക്ഷത്തിരിക്കാന്‍ യുഡിഎഫില്‍ നിന്ന് ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ആലത്തൂര്‍ മേഖലയിലെ ബ്ലോക്ക് ഡിവിഷനില്‍ നിന്നുള്ള ഒരാളാണ് എപ്പോഴും പ്രതിപക്ഷബെഞ്ചിലുണ്ടായിരുന്നത്. ഇത്തവണയും വടക്കഞ്ചേരി മേഖലയില്‍ നിന്നുള്ള ഒരാളാണ് 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ പ്രതിപക്ഷത്തിരിക്കുക. കിഴക്കഞ്ചേരി തേക്കിന്‍ചിറയില്‍ നിന്നും വിജയിച്ച യുഡിഎഫിലെ എബ്രഹാം സ്‌കറിയ എന്ന രാജുവാണ് പ്രതിപക്ഷമായി നിറഞ്ഞുനില്‍ക്കേണ്ടത്.
എല്‍ഡിഎഫിലെ കെ പി ഹരിദാസനെ 456 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാജു ആലത്തൂര്‍ ബ്ലോക്കില്‍ യുഡിഎഫിന്റെ ശക്തമായ സാന്നിധ്യമറിയച്ചത്. 2010ലും 2005 ലും ആലത്തൂര്‍ ബ്ലോക്കില്‍ ഇതുതന്നെയായിരുന്നു സ്ഥിതി. 2005 ല്‍ പ്രതിപക്ഷത്ത് യുഡിഎഫിന്റെ സാന്നിധ്യം അറിയിച്ചത്. 2005 ല്‍ പ്രതിപക്ഷത്ത് യുഡിഎഫിന്റെ ഒരു വനിതയായിരുന്നത് 2010 ല്‍ ഒരു പുരുഷനായി മാറിയെന്നുമാത്രം. 2005 ല്‍ കാവശ്ശേരി ഡിവിഷനില്‍ നിന്നുള്ള സ്യമന്തകം വിജയമോഹനായിരുന്നു യുഡിഎഫ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ തരൂരില്‍ നിന്നുള്ള എം സഹദ് യുഡിഎഫ് അംഗമായി 2010 ല്‍ ബ്ലോക്ക് പഞ്ചായത്തിലെത്തി.
Next Story

RELATED STORIES

Share it